ബ്രിേട്ടായുടെ ഒാർമയിൽ അഭിമന്യുവിെൻറ ഗ്രാമം
text_fieldsവട്ടവട (ഇടുക്കി): മഹാരാജാസ് കാമ്പസിൽ ഇൗയിടെ കൊല്ലപ്പെട്ട അഭിമന്യുവുമായി സൈമൺ ബ്രിേട്ടാ പുലർത്തിയിരുന്നത ് അതിവൈകാരിക ബന്ധം. ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സൈമൺ ബ്രിേട്ടായുടെ സന്തത സഹചാരിയാകുകയായിരുന്നു ഇടുക് കി വട്ടവടയിൽനിന്ന് മഹാരാജാസിൽ പഠിക്കാനെത്തിയ അഭിമന്യു. അഭിമന്യു കൊല്ലപ്പെട്ട ശേഷം വാഹനമെത്താത്ത ഗ്രാമവീഥ ിയിലൂടെ വീൽചെയറിൽ വട്ടവടയിലെ വീട്ടിൽ എത്തിയ അദ്ദേഹം വല്ലാത്ത വൈകാരിക ബന്ധമാണ് അഭിമന്യുവുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘‘
പ്രിയപ്പെട്ടവനായിരുന്നു അവൻ. എറണാകുളത്തെ വീട്ടിലെത്തിയാൽ ഒരംഗത്തെ പോലെയായിരുന്നു. ഫിസിയോതെറപ്പി ചെയ്ത് നൽകിയിരുന്നതും കിടക്കയില്‍നിന്ന് പൊക്കിയിരുത്തുന്നതും എല്ലാം അഭിമന്യുവായിരുന്നു. ഞാന്‍ തയാറാക്കുന്ന 1800 പേജോളം വരുന്ന യാത്രാവിവരണത്തിൽ കൂടുതലും എഴുതിയതും അവനായിരുന്നു. തന്നോടൊപ്പം കിടന്നുറങ്ങും. വീല്‍ചെയര്‍ തള്ളി സഹായിക്കും. വീട്ടില്‍ എത്തിയാല്‍ എെൻറ മുഴുവന്‍ കാര്യങ്ങളും ചെയ്തിരുന്നത് അവനാണ്. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു അവൻ’’. വട്ടവടയിലെത്തിയ സൈമണ്‍ ബ്രിട്ടോയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. കോളജ് മതിലിലെ ചുവരെഴുത്തിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതും രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിെൻറ ജീവനെടുത്തതും.
അഭിമന്യുവിന് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നോ അതുപോലെ തന്നെയായിരുന്നു സൈമൺ ബ്രിട്ടോ തങ്ങൾക്കുമെന്ന് മരണവാർത്തയറിഞ്ഞ് അഭിമന്യുവിെൻറ പിതാവ് മനോഹരൻ പറഞ്ഞു. മകൻ അവധിക്ക് വീട്ടിലെത്തുേമ്പാൾ എപ്പോഴും അദ്ദേഹത്തെപ്പറ്റി പറയുമായിരുന്നു. പലവട്ടം സൈമൺ ബ്രിട്ടോയെ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ, മകെൻറ മരണത്തിനുശേഷമാണ് നേരിൽ കാണാൻ കഴിഞ്ഞത്. മകെൻറ മരണശേഷം നിരന്തരം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടുകയും പിന്നീട് നേരിട്ട് വിവരങ്ങൾ തിരക്കാനുമെത്തി. മകൾ കൗസല്യയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് അദ്ദേഹം വീട്ടിലെത്തി വസ്ത്രവും പണവും നൽകിയാണ് മടങ്ങിയതെന്നും മനോഹരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.