Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനക്കേസിൽ ഒളിവിൽപോയ...

പീഡനക്കേസിൽ ഒളിവിൽപോയ എ.എസ്.ഐ അറസ്റ്റിൽ

text_fields
bookmark_border
പീഡനക്കേസിൽ ഒളിവിൽപോയ എ.എസ്.ഐ അറസ്റ്റിൽ
cancel

പത്തനംതിട്ട: താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപോയ ആറന്മുള മാതൃക പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എ.എസ്.ഐ സജീഫ് ഖാൻ അറസ്റ്റിൽ. സംഭവത്തിന്​ പിന്നാലെ ഒളിവിൽപോയ എ.എസ്.ഐ ശനിയാഴ്ച വൈകീട്ട്​ പത്തനംതിട്ട വനിത പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഒരുമാസം മുമ്പാണ്​ സംഭവം. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം ഉണ്ടായെങ്കിലും അടുത്തദിവസം പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിനൽകി. തുടർന്ന്​ ജില്ല പൊലീസ് മേധാവി സംഭവം അന്വേഷിക്കാൻ രണ്ട് ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം​ സജീഫ് ഖാനെ സസ്പെൻഡ്​ ചെയ്തു.

തുടർ അന്വേഷണത്തിൽ പൊലീസ്​ അനാസ്ഥ കാട്ടുന്നതായ ആരോപണം ശക്തമായതിന്​ പിന്നാലെയാണ്​ കീഴടങ്ങൽ. പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestation casesajeef khan
News Summary - Absconding ASI arrested in molestation case
Next Story