എ.ബി.വി.പി പ്രതിഷേധം; ഫാ. സ്റ്റാൻ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി
text_fieldsമുംബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണ തടവുകാരനായിരിക്കെ ജയിലിൽ മരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ പേരിൽ നഗരത്തിലെ സെന്റ് സേവിയേഴ്സ് കോളജ് നടത്തിവരുന്ന വാർഷിക പ്രഭാഷണം സംഘ്പരിവാർ വിദ്യാർഥി സംഘടനയായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എ.ബി.വി.പി) എതിർപ്പിനെ തുടർന്ന് റദ്ദാക്കി.
എല്ലാവർഷവും ആഗസ്റ്റ് ഒമ്പതിനാണ് ഇതര മത പഠന വിഭാഗം കാമ്പസിൽ സ്റ്റാൻ സ്വാമി സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നത്. ‘ഉപജീവനത്തിനായുള്ള കുടിയേറ്റം; ദുരിതങ്ങൾക്കിടയിലും പ്രതീക്ഷ’ എന്ന വിഷയത്തിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂനിവേഴ്സിറ്റി ദൈവശാസ്ത്ര വകുപ്പ് അസോസിയേറ്റ് ലെക്ചറർ ഫാ. പ്രേം സാൽക്സോ ആണ് ശനിയാഴ്ച ഓൺലൈൻ പ്രഭാഷണം നടത്താനിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.