തെങ്ങ് വീണ് കാൽനടയാത്രക്കാരി മരിച്ചു
text_fieldsചാലിയം: ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണ് കാൽനടയാത്രക്കാരി മരിച്ചു. ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാർ കുട്ടിയുടെ ഭാര്യ കുരിക്കൾകണ്ടി ഖദീജക്കുട്ടി (60)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച 12.30 ഓടെയായിരുന്നു സംഭവം.
ബന്ധുവീട്ടിൽ പോയി നടന്ന് വരുമ്പോൾ കാറ്റും മഴയും കാരണം ഖാദിയാരകത്തിന് സമീപത്തെ വീട്ടിലേക്ക് കയറി നിൽക്കാനുള്ള ശ്രമത്തിൽ പറമ്പിലെ തെങ്ങ് മുറിഞ്ഞ് വീണ് ഇവിടെ ശരീരത്തിൽ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചെറുമകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ചാലിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മക്കൾ: അഷ്റഫ് , സലീം ( മലബാർ സൗണ്ട്സ്, വട്ടപ്പറമ്പ്) ഹമീദ്, നദീറ. മരുമക്കൾ: റസിയ (പാലത്തിങ്ങൽ, പരപ്പനങ്ങാടി) നിഷ, റസിയ (ചെറുവണ്ണൂർ). സഹോദരങ്ങൾ: അബ്ദുല്ലക്കോയ ,സുഹറ, സുബൈദ, സൈനബ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.