അവിനാശി അപകടം: ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: അവിനാശി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് ആനുക ൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇൻഷുറൻസ് ഏജൻസിയുമായി ബന്ധപ്പെട ്ട ചർച്ചകൾക്ക് സമാന്തരമായി തന്നെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും രേഖകൾ സമ ാഹരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പരിക്കേറ്റവരിൽ പലരും തമിഴ്നാട്ടിലും കേരളത്തിലുമായി ചികിത്സയിലാണ്. രേഖകൾ നേരിട്ട് സമാഹരിക്കാൻ കഴിയാത്തവരിൽനിന്ന് ഇ-മെയിൽ വഴി ശേഖരിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. പാലക്കാട് കലക്ടർക്കാണ് ഇത് സംബന്ധിച്ച ചുമതല. pkd-colt.msg@kerala.gov.in എന്ന മെയിലിലേക്ക് രേഖകൾ നൽകാവുന്നത്.
അപകടത്തിൽ മരിച്ച യാത്രക്കാർക്ക് 10 ലക്ഷം രൂപവീതമാണ് ലഭിക്കുക. മരിച്ച ജീവനക്കാർക്ക് 30 ലക്ഷവും പരിക്കേറ്റ യാത്രക്കാർക്ക് പരിക്കിെൻറ തോതനുസരിച്ച് പരാമധി മൂന്ന് ലക്ഷം വരെയുമാണ് ഇൻഷുറൻസിൽനിന്ന് കിട്ടുക. കെ.എസ്.ആര്.ടി.സി യാത്രക്കാര്‍ക്ക് രണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷയും ജീവനക്കാര്‍ക്ക് മൂന്ന് ഇന്‍ഷുറന്‍സ് പരിരക്ഷയുമാണുള്ളത്. ചാര്‍ട്ടാണ് ആധികാരിക രേഖയായി പരിഗണിക്കുക.
അപകടമുണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്ര റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമീഷണറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പാലക്കാട് ആർ.ടി.ഒ സമർപ്പിച്ച റിപ്പോർട്ട് ഗതാഗത കമീഷണറുടെ പരിഗണനയിലുണ്ട്. ഇൗ റിപ്പോർട്ടിെൻറ വെളിച്ചത്തിൽ വാഹനത്തിനും ഡ്രൈവർക്കുമെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന ശിപാർശ കൂടി ഉൾപ്പെടുത്തിയാകും ഗതാഗത കമീഷണർ റിപ്പോർട്ട് നൽകുക.
ചൊവ്വാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന റോഡ് സുരക്ഷ അതോറിറ്റിയുടെ അടിയന്തര യോഗം ഇതടക്കം രാത്രികാല യാത്രാ സുരക്ഷ വിലയിരുത്തും. ട്രക്കുടമകളുടെയും ഇൗ മേഖലയിലെ സംഘടന ഭാരവാഹികളുടെയും യോഗം വിളിക്കും. ഇൗ യോഗത്തിൽ മുന്നോട്ടുവെക്കേണ്ട നിർദേശങ്ങളും റോഡ് സുരക്ഷ അതോറിറ്റിയുടെ യോഗത്തിൽ നിശ്ചയിക്കും.
ദീർഘദൂര വാഹനങ്ങളിൽ ആവശ്യത്തിനു ഡ്രൈവർമാരുണ്ടോയെന്നും ഡ്രൈവർമാർക്കു വിശ്രമം ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങളില്ല. അഞ്ച് ദിവസം വരെ വിശ്രമമില്ലാതെ ദീർഘദൂര ലോറി ഓടിക്കുന്ന ഡ്രൈവർമാരുണ്ടെന്നാണു വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.