കോഴിക്കോട് തൊണ്ടയാട് ജങ്ഷനിൽ ബസ് തലകീഴായി മറിഞ്ഞ് 28 പേർക്ക് പരിക്ക് VIDEO
text_fieldsകോഴിക്കോട്: അമിത വേഗതയിൽ വന്ന ബസ് തൊണ്ടയാട് ജങ്ഷനിൽ തലകീഴായി മറിഞ്ഞ് 28 പേർക്ക് പരിക്കേറ്റു. ഒരാളുടേതൊഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വെള്ളിപറമ്പ് സ്വദേശി ജയരാജ് കുമാറാണ് (53) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എടവണ്ണപ്പാറ ^കോഴിക്കോട് റൂട്ടിലോടുന്ന കെ.എൽ 11 ബിബി ^2260 നമ്പർ സാൻട്രോ ബസാണ് ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നേമുക്കാലോടെ അപകടത്തിൽപ്പെട്ടത്.
കോഴിക്കോടേക്ക് വരവെ തൊണ്ടയാട് ജങ്ഷനിലെ സിഗ്നൽ ലൈറ്റിൽ ചുവപ്പ് തെളിയുന്നതിനുള്ള മുമ്പ് കടക്കാൻ അമിത വേഗതയിൽ വരവെ ഇറക്കത്തിൽവെച്ച് ബസിെൻറ നിയന്ത്രണം നഷ് ടമാവുകയായിരുന്നു. തുടർന്ന് ബസ് ഡിവൈഡറിലെ വിളക്കുകാലിൽ ഇടിക്കുകയും എതിർ ട്രാക്കിലേക്ക് നീങ്ങി റോഡരികിലേക്ക് മലക്കം മറിയുകയായിരുന്നു. നെല്ലിക്കോട് ശ്രീ വിഷ്ണു ക്ഷേത്ര റോഡിലേക്കാണ് ബസ് മറിഞ്ഞത്. ഇൗ സമയം ഇതുവഴി നടന്നുേപായ മധ്യവയസ്ക്കൻ നലനാരിഴക്കാണ് ബസിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത്.
മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള റൂട്ടിലെ സിഗ്നൽ ചുവപ്പായതിനാൽ അപകടസമയം ഇൗ റോഡിൽ വാഹനങ്ങൾ ഒട്ടും ഇല്ലായിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാക്കിയത്. തൊട്ടു മുമ്പിലെ ബേക്കറിയുടെ പഴങ്ങളും മറ്റും സൂക്ഷിച്ച പെട്ടികളെല്ലാം ബസിനടിയിലായിപ്പോയി. അപകട ദൃശ്യംഇൗ ബേക്കറിക്കുമുന്നിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്. ഒാടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തടുത്ത് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെതുടർന്ന് ആളുകൾ തടിച്ചുകൂടിയതോടെ അൽപനേരം മെഡിക്കൽ കോളജ് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ട്രാഫിക് പൊലീസ് ക്രെയിൻ കൊണ്ടുവന്നാണ് ബസ് നിവർത്തിയത്. െഡപ്യൂട്ടി കമീഷണർ പി.ബി. രാജീവ്, അസി. കമീഷണർമാരായ ഇ.പി. പൃഥ്വിരാജ്, പി.കെ. രാജു, എ.കെ. ബാബു, ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്ത്, ചേവായൂർ സി.െഎ കെ.കെ. ബിജു, മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ബസിെൻറ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നും ഇതു പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തതായും ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്ത് പറഞ്ഞു.
പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവർ: എൻ.െഎ.ടി സ്വദേശികളായ സുവർണ (18), വസന്തകുമാർ (45), സജിത (35), ചേവരമ്പലത്തെ ഗാർഗി (15), മണി (57), സൈതലവി (50), സോണിയ (30), ജൈസൽ കല്ലേരി (35), അബ്ദുൽ റസാഖ് (48), റിയ ചീക്കിലോട് (21), ബിലാൽ കുറ്റ്യാടി (14), മാനസ ചാലപ്പുറം (19), ശാന്തകുമാരി പൊറ്റമ്മൽ (64), ശാന്ത (48), മണി ചേളന്നൂർ (57), ശ്യാം പേരാമ്പ്ര (20), കുട്ടികൃഷ്ണൻ വെള്ളിപറമ്പ് (62), ഷമീറ പൂവാട്ടുപറമ്പ് (22), ബീഫാത്തിമ പൂവാട്ടുപറമ്പ് (52), റഹ്മാൻ (53), രാജേഷ് (39), പ്രദീപ് (18), അരുൺ (18), മണികണ്ഠൻ (35), ഷിജു (38), ശശി (53), ബിഹാർ സ്വദേശികളയ പപ്പു (29), റെജു (36).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.