Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിനിലോറിയും കാറും...

മിനിലോറിയും കാറും കൂട്ടിയിടിച്ച് റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു

text_fields
bookmark_border
മിനിലോറിയും കാറും കൂട്ടിയിടിച്ച് റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു
cancel

വെഞ്ഞാറമൂട്: മിനിലോറിയും കാറും കൂട്ടിയിടിച്ച് റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു. വൈക്കം ശ്രീഭവനിൽ ഗോപിനാഥൻ നായർ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.30ന് എം.സി റോഡിൽ പിരപ്പൻകോട് ജങ്​ഷന്​ സമീപമാണ് അപകടം.

വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക്​ പോവുകയായിരുന്ന ഗോപിനാഥൻ നായർ ഓടിച്ചിരുന്ന കാറും എതിർദിശയിൽ കോഴി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ഗോപിനാഥൻ നായരെ നാട്ടുകാരും വെഞ്ഞാറമൂട് പൊലീസും ചേർന്ന് പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റിട്ട. വില്ലേജ്​ ഒാഫിസറായ നിർമലയാണ് ഗോപിനാഥൻ നായരുടെ ഭാര്യ. മക്കൾ:- ഡോ. ശ്രീനാഥ് (മലയിൻകീഴ് ഗവ.ആശുപത്രി), ശ്രീജ. മരുമക്കൾ: ശ്രീലക്ഷ്മി, രാജേഷ്. അപകടത്തിൽപെട്ട കാറിൽനിന്ന് ഓയിൽ റോഡിൽ പടർന്നതുമൂലം അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന്, വെഞ്ഞാറമൂട് അഗ്​നിശമന സേനയെത്തി ഓയിൽ കഴുകിമാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAccident NewsAccident NewsVenjaramood
News Summary - Accident in Venjaramood-Kerala News
Next Story