ഫയൽ കാണാതാകൽ: ആൻറണി ഡൊമിനികിന്‍റെ ഉത്തരവ് തിരുത്തി ആക്ടിങ് ചീഫ് ജസ്റ്റിസ്
text_fieldsകൊച്ചി: ഹൈകോടതിയിൽ നിന്ന് നേരത്തെ കേസ് ഫയലുകൾ കാണാതായ സംഭവത്തെ തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക് അധ്യക്ഷനായ സമിതിയുടെ ഉത്തരവിലെ അപാകത തിരുത്തി ആക്ടിങ് ചീഫ് ജസ്റ്റിസ്. ഫയൽ കാണാതായ സംഭവത്തിൽ ഇടപെടൽ നടത്തിയ ജസ്റ്റിസ് വി. ചിദംബരേഷിെൻറ െബഞ്ചിലേക്ക് നാല് അഭിഭാഷകരുടെ ഫയലുകൾ അയക്കരുതെന്ന് വ്യക്തമാക്കി വിരമിക്കുന്നതിെൻറ തൊട്ടു മുമ്പത്തെ ദിവസം മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനികിെൻറ നേതൃത്വത്തിലുള്ള ഹൈകോടതി അഡ്മിനിസ്ട്രേറ്റ് സമിതി രജിസ്ട്രിക്ക് നൽകിയ നിർദേശമാണ് പുതിയ ആക്ടിങ് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള സമിതി തിരിച്ചു വിളിച്ചത്.
അതേസമയം, ജഡ്ജിയുടെ ഇടപെടലിന് ഇടയാക്കിയ കേസ് ആ ബെഞ്ചിൽ നിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയ നടപടിയിൽ സമിതി ഇടപെട്ടില്ല. ഫയൽ കാണാതാകലുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചിദംബരേഷ് ചില അഭിഭാഷകരുടെ പേരെടുത്ത് പരാമർശിച്ചായിരുന്നു ഇടപെടൽ നടത്തിയത്. ഇൗ അഭിഭാഷകെൻറ ഉൾപ്പെടെ ഹരജികൾ ജസ്റ്റിസ് ചിദംബരേഷ് അംഗമായ ബെഞ്ചിലേക്ക് അയക്കരുതെന്നായിരുന്നു രെജിസ്ട്രിക്ക് മുൻ ചീഫ് ജസ്റ്റിസ് നൽകിയ നിർദേശം.
പാലക്കാട്ടെ 70 ഏക്കർ വരുന്ന പാടശേഖരത്തിെൻറ ഉടമസ്ഥാവകാശത്തർക്കം സംബന്ധിച്ചുള്ള പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവിനെതിരെ പാലക്കാട് പൊൽപ്പുള്ളി സ്വദേശി കണ്ടമുത്തൻ നൽകിയ അപ്പീലിെൻറ ഫയലുകൾ കാണാതായതായി 2016 നവംബറിലാണ് ശ്രദ്ധയിൽപ്പെട്ടത്. ഫെബ്രുവരിയിൽ നൽകിയ അപ്പീൽ വേഗം പരിഗണിക്കാനായി അപേക്ഷ നൽകിയിട്ടും ബെഞ്ചിൽ വരാത്തതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് ഫയലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഹൈകോടതി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഫയൽ സൂക്ഷിച്ചിരുന്ന സെക്‌ഷനിൽ ജീവനക്കാർക്കു പുറമേ അഭിഭാഷകർക്കും ഗുമസ്തന്മാർക്കും മാത്രമാണ് പ്രവേശനമെന്നും ഇവരിൽ ചിലർ അറിയാതെ ഫയൽ നഷ്ടപ്പെടില്ലെന്നും വ്യക്തമാക്കി രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകി.
ഇതിനിടെയാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഡിവിഷൻബെഞ്ച് ഫയൽ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഇടപെടുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ നിലപാട്. എന്നാൽ ഈ വിഷയത്തിൽ പൊലീസ് കേസ് വേണ്ടെന്ന് പിന്നീട് ജഡ്‌ജിമാരുൾപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് സമിതി തീരുമാനമെടുത്തു. എന്നാൽ, ഫയൽ സൂക്ഷിച്ചിരുന്ന സെക്‌ഷനിലെ ഓഫീസർക്കും കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകെൻറ ഗുമസ്തനും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇതിനിടെയാണ് കേസിൽ ഇടപെട്ട ബെഞ്ച് പരാമർശിച്ച അഭിഭാഷകനുൾപ്പെടെയുള്ളവരുടെ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റി നൽകിയത്. ഇൗ ബെഞ്ച് മുമ്പാകെ തങ്ങളുടെ ഫയലുകൾ എത്തുന്നത് തടയണമെന്ന ആവശ്യമാണ് വിരമിക്കുന്നതിന് തൊട്ടു മുമ്പ് മുൻ ചീഫ് ജസ്റ്റിസ് അംഗീകരിച്ചത്. എന്നാൽ, ഇൗ നടപടി അഭിഭാഷകർക്ക് തങ്ങൾ ഫയൽ ചെയ്യുന്ന കേസുകൾ കേൾക്കുന്നതിന് ഇഷ്ടമുള്ള ബെഞ്ചുകൾ തെരഞ്ഞെടുക്കാനും ആ ബെഞ്ചുകളിലേക്ക് ഫയൽ എത്തിക്കാനുമുള്ള കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് സമിതി വിലയിരുത്തുകയായിരുന്നു.
ഇത് ബെഞ്ച് ഹണ്ടിംഗ്, ഫോറം ഷോപ്പിംഗ് നടപടികൾക്ക് (ഇഷ്ടമുള്ളിടത്തേക്ക് പോകാനുള്ള അവകാശമുണ്ടാക്കൽ) ഇടയാക്കുമെന്നാണ് സമിതി പരാമർശിച്ചത്. തുടർന്നാണ് ഇൗ നിർദേശം തിരുത്തി ഉത്തരവിട്ടത്. മലബാർ സിമൻറ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലെ ഫയലുകൾ കാണാതായ സംഭവത്തിലും കോടതിയുടെ ഇടപെടലുണ്ടായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.