Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കുലറിൽ...

സർക്കുലറിൽ പ്രതികരിച്ചവർക്കെതിരെ നടപടി: കമീഷന് മുഖ്യമന്ത്രിയുടെ കത്ത്

text_fields
bookmark_border
സർക്കുലറിൽ പ്രതികരിച്ചവർക്കെതിരെ നടപടി: കമീഷന് മുഖ്യമന്ത്രിയുടെ കത്ത്
cancel

തി​രു​വ​ന​ന്ത​പു​​രം: ബി.​ജെ.​പി​യു​ടെ ഓ​ഫി​സ് സീ​ല്‍ പ​തി​ച്ച സ​ര്‍ക്കു​ല​ര്‍ മ​റ്റു പാ​ര്‍ട്ടി​ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​വ​ര്‍ക്കെ​തി​രാ​യ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ർ​ക്കു​ല​ർ വെ​റു​മൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന്റെ പി​ഴ​വാ​യി മാ​ത്രം ക​ണ്ട് നി​സ്സാ​ര​വ​ത്ക​രി​ക്കാ​നാ​വി​ല്ല. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കാ​തെ ഇ​ത്ത​രം പ്ര​ധാ​ന ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത് അ​ബ​ദ്ധ​മാ​യോ യാ​ദൃ​ശ്ചി​ക വീ​ഴ്ച​യാ​യോ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് കേ​ര​ള​ത്തി​ലെ സി.​ഇ.​ഒ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും പൗ​ര​ന്മാ​രെ​യും അ​റി​യി​ക്ക​ണ​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​ക്ക​യ​ച്ച ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​വ​ർ​ക്കെ​തി​രെ ക​മീ​ഷ​ന്‍റ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​വെ​ക്കും.

വി​മ​ർ​ശ​ന​ങ്ങ​ൾ മാ​ന്യ​ത​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ക​യോ, അ​പ​കീ​ർ​ത്തി​ക​ര​മാ​കു​ക​യോ, വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ക​യോ ചെ​യ്യാ​ത്തി​ട​ത്തോ​ളം​കാ​ലം അ​വ​യെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളാ​യി​വേ​ണം കാ​ണാ​ൻ. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക​ളി​ൽ സ​മ്പൂ​ർ​ണ രാ​ഷ്ട്രീ​യ നി​ഷ്പ​ക്ഷ​ത പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmElection CommisonBJP
News Summary - Action against those who responded to the circular Chief Minister's letter to the Commission
Next Story