Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരെക്കൊണ്ട്​...

പൊലീസുകാരെക്കൊണ്ട്​ ദാസ്യപ്പണി: എ.ഡി.ജി.പി നിതിൻ അഗർവാളും പ്രതിക്കൂട്ടിൽ-വിഡിയോ

text_fields
bookmark_border
പൊലീസുകാരെക്കൊണ്ട്​ ദാസ്യപ്പണി: എ.ഡി.ജി.പി നിതിൻ അഗർവാളും പ്രതിക്കൂട്ടിൽ-വിഡിയോ
cancel

തിരുവനന്തപുരം: പൊലീസുകാരെക്കൊണ്ട്​ ദാസ്യപ്പണി ചെയ്യിച്ചെന്ന വിവാദത്തിൽ എ.ഡി.ജി.പി സുധേഷ്​ കുമാറിനു പുറമെ മറ്റൊരു എ.ഡി.ജി.പി കൂടി പ്രതിക്കൂട്ടിൽ. എ.ഡി.ജി.പി നിതിൻ അഗർവാൾ പൊലീസുകാരെ കൊണ്ട്​ ത​​​​​െൻറ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു. 

നിലവിൽ റോഡ്​ സേഫ്​റ്റി കമീഷണറായ നിതിൻ അഗർവാൾ ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്നപ്പോൾ പൊലീസ്​ നായയുമായി ബന്ധ​പ്പെട്ട കാര്യങ്ങൾ മാത്രം ചെയ്യേണ്ട ഡോഗ്​ സ്​ക്വാഡിലെ പൊലീസുകാരെക്കൊണ്ട്​ സ്വന്തം വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തായിരിക്കുന്നത്​.  നാലു മാസം മുമ്പത്തെ ദൃശ്യങ്ങളാണിത്​.

നിതിൻ അഗർവാളിനെതിരെ പരാതി നൽകുന്നതി​​​​​​െൻറ ഭാഗമായി എടുത്തു വെച്ചതായിരുന്നു ദൃശ്യങ്ങൾ. നിലവിൽ പൊലീസ്​ സേനയിൽ ഉയർന്ന വിവാദത്തി​​​​​െൻറ പശ്​ചാത്തലത്തിൽ ചില പൊലീസ്​ ഉദ്യോഗസ്​ഥർ തന്നെയാണ്​ ദൃശ്യങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsadgp nitin agarwaldog squadepolice controversyPolice
News Summary - adgp nitin agarwal police dog squade
Next Story