റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്: എ.ഡി.ജി.പി അന്വേഷിക്കും
text_fieldsതിരുവനന്തപുരം: റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണോദ്യോഗസ്ഥനെ നിയോഗിച്ച് സംസ്ഥാന സർക്കാർ. എ.ഡി.ജി.പി എസ്.ശ്രീജിത്ത് കേസ് അന്വേഷിക്കും.
റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരിക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി. യുവാക്കളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന 16 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നുവരുകയാണ്. ഇതുവരെ റഷ്യൻ സേനയിൽ ചേർന്ന 12 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
18 ഇന്ത്യക്കാർ ഇപ്പോഴും റഷ്യൻ പട്ടാളത്തിൽ തുടരുന്നുണ്ടെന്നാണ് വിവരം. 126 പേരാണ് ഇന്ത്യയിൽ നിന്ന് റഷ്യൻ ആർമിയിൽ ചേർന്നത്. ബഇതിൽ 96 പേർ തിരിച്ചെത്തി. യുദ്ധത്തിൽ പരിക്കേറ്റ ടി.കെ. ജയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ എംബസി ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. ചികിത്സക്കുശേഷം ഇദ്ദേഹത്തിന് വേഗം ഇന്ത്യയിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.