ആദിത്യശ്രീയുടെ മരണം: അന്വേഷണം ഊർജിതമാക്കി
text_fieldsആദിത്യ ശ്രീ
തിരുവില്വാമല (തൃശൂർ): തിരുവില്വാമലയിൽ ഏഴുമാസം മുമ്പ് ആദിത്യശ്രീയെന്ന ബാലികയുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിലെ കാരണം തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. പന്നിപ്പടക്കം പോലുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ് മരണത്തിന് കാരണമെന്നാണ് പുറത്തുവന്നിരിക്കുന്ന ഫോറൻസിക് പരിശോധനഫലം. പൊട്ടിത്തെറി നടന്ന മുറിയിൽനിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇതേതുടർന്ന് പൊലീസ് ഇവരുടെ അയൽവാസികളടക്കം നിരവധി പേരെ ചോദ്യംചെയ്തു.
ആദിത്യശ്രീയുടെ മുറിയിൽ സ്ഫോടകവസ്തു എങ്ങനെ വന്നു, പന്നിപ്പടക്കം പോലുള്ള സ്ഫോടകവസ്തുക്കൾ ശേഖരിച്ചുവെച്ചിരുന്നോയെന്നതടക്കം കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പ്രദേശത്ത് പന്നിശല്യം ഉള്ളതിനാൽ കർഷകരടക്കമുള്ളവർ പന്നിയെ തുരത്താൻ പന്നിപ്പടക്കങ്ങൾ ഉപയോഗിക്കാറുണ്ട്. പൊട്ടാതെ കിടന്നത് ഏതെങ്കിലും കിട്ടിയപ്പോൾ ആദിത്യശ്രീ വീട്ടിലേക്ക് എടുത്തുകൊണ്ടുവന്നിരുന്നോയെന്നും സംശയിക്കുന്നുണ്ട്. കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.