Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ദിലീപ് മുതൽ പി.എം ശ്രീ വരെ, അടൂർ പ്രകാശിന്റെ വിവാദങ്ങളും മലക്കംമറിച്ചിലും

text_fields
bookmark_border
നടൻ ദിലീപ് മുതൽ പി.എം ശ്രീ വരെ, അടൂർ പ്രകാശിന്റെ വിവാദങ്ങളും മലക്കംമറിച്ചിലും
cancel

തിരുവനന്തപുരം: കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചത് മുതൽ പി.എം ശ്രീയിലെ തീരുമാനത്തിൽ വരെ കോൺഗ്രസ് നിലപാടിൽ നിന്ന് വ്യത്യസ്ത സമീപനങ്ങളുടെ പേരിൽ മുന്നണിയെ പ്രതിരോധത്തിലാക്കുകയും പിന്നീട് തിരുത്തിന് തയാറാവുകയും ചെയ്ത നേതാവാണ് അടൂർ പ്രകാശ്.

നയപരവും വിവാദമാകുന്നതുമായ കാര്യങ്ങളിൽ കൂട്ടായി ആലോചിക്കാതെ അടൂർ പ്രകാശ് അഭിപ്രായം പറയുന്നതിൽ നേതൃത്വത്തിന് നേരത്തെ തന്നെ അതൃപ്തിയുണ്ട്. ഈ വിഷയങ്ങളിലെല്ലാം വ്യക്തിപരമായ നിലപാടോ നാക്കുപിഴകളോ ആണ് വിനയായതെങ്കിൽ മുഖ്യമന്ത്രിക്കെതിരെയുള്ള ചൊവ്വാഴ്ചയിലെ തുറന്നുപറച്ചിൽ യാദൃശ്ചികമെന്ന് പറയാനാവില്ല.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ നടൻ ദിലീപിനെ പിന്തുണച്ചുള്ള അടൂർ പ്രകാശിന്‍റെ നിലപാടും വിവാദമായിരുന്നു. കലാകാരൻ എന്നനിലയിൽ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തിയെന്ന നിലയിലും ദീലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നാണ് തന്‍റെ അഭിപ്രായമെന്നുമായിരുന്നു തദ്ദേശ വോട്ടെടുപ്പ് ദിനത്തിലെ വിവാദപരാമർശം.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ്‌മുൻഷി നേരിട്ട് അതൃപ്തിയറിയിച്ചതിന് പിന്നാലെ അന്ന് തിരുത്തിപ്പറഞ്ഞു. മുന്നണിയോഗത്തിൽ ഒരു ചർച്ചയും നടന്നില്ലെന്നിരിക്കെ, പി.എം ശ്രീ പദ്ധതി തുടരാനാണ് മുന്നണി തീരുമാനമെന്ന പ്രഖ്യാപനം കടുത്ത വിയോജിപ്പുകൾക്ക് വഴിമാറിയതോടെ പിറ്റേ ദിവസം മലക്കം മറിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adoor Prakash, who differed from Congress stand from Dileep case to PM Shri
Next Story