അഡ്വ. ഹാരിസ് ബീരാനും മുകുൾ റോഹ്തഗിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു
text_fieldsനിയമ മേഖലയിലെ സ്തുത്യർഹ സംഭവനക്ക് യു.കെ-ഇന്ത്യ ലീഗൽ ഫോറം ഏർപ്പെടുത്തിയ പുരസ്കാരം അഡ്വ. ഹാരിസ് ബീരാൻ എം.പിക്ക് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ കൈമാറുന്നു
ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വിദേശബന്ധം കൂടുതൽ ശക്തി കൈവരിച്ച സമയമാണിതെന്നും ഇരു രാജ്യങ്ങൾക്കിടയിലെയും നയതന്ത്ര ബന്ധം ഇനിയും ഊട്ടിയുറപ്പിക്കാൻ നിയമവിദഗ്ധരുടെയും അഭിഭാഷകരുടെയും സംഭാവനകൾ അനിവാര്യമാണെന്നും കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ.
ലണ്ടനിലെ ബ്രിട്ടീഷ് പാർലമെന്റ് ഹൗസായ വെസ്റ്റ്മിനിസ്റ്റർ പാലസിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ നടന്ന ചടങ്ങിൽ നിയമ മേഖലയിലെ സ്തുത്യർഹമായ സംഭവനക്ക് യു.കെ- ഇന്ത്യ ലീഗൽ ഫോറം മുകുൾ റോഹ്തഗിക്കും അഡ്വ. ഹാരിസ് ബീരാൻ എം.പിക്കും ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമ മേഖലയിലെ സമഗ്ര സംഭവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മുൻ അറ്റോണി ജനറൽ മുകുൾ റോഹ്തഗിക്കും അഭിഭാഷകനായിരിക്കെ പാർലമെന്റ് അംഗമാവുകയും അതുവഴി നിയമ നിർമാണ മേഖലയിൽ കഴിവ് തെളിയിക്കുകയും ചെയ്തതിനു നൽകുന്ന 'എക്സൈലൻസ് ഇൻ പൊളിറ്റിക്കൽ ആൻഡ് പബ്ലിക് ലൈഫ്' പുരസ്കാരം അഡ്വ. ഹാരിസ് ബീരാൻ എം.പിക്കും മന്ത്രി കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.