Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാവ് ലിൻ കേസിനു പിന്നാലെ പിണറായിയെ നിയമക്കുരുക്കിൽ കോർത്തേക്കാവുന്ന വിധി

text_fields
bookmark_border
https://www.madhyamam.com/tags/pinarayi-vijayan
cancel

കൊ​ച്ചി: ലാ​വ്​​ലി​ൻ കേ​സെ​ന്ന​ പോ​ലെ പി​ണ​റാ​യി വി​ജ​യ​നെ കാ​ല​ങ്ങ​ളോ​ളം നി​യ​മ ന​ട​പ​ടി​ക​ളി​ൽ കോ​ർ​ത്തി​ട്ടേ​ക്കാ​വു​ന്ന വി​ധി​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ഹൈ​കോ​ട​തി സിം​ഗി​ൾ​ബെ​ഞ്ചി​ൽ നി​ന്നു​ണ്ടാ​യ​ത്. ഒ​ന്നി​ന്​ പി​റ​കെ ഒ​ന്നാ​യി കേ​സും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ട സ്ഥി​തി​യാ​ണ്​ ഈ ​വി​ധി​യു​ണ്ടാ​ക്കു​ക.

അ​തേ​സ​മ​യം, ലാ​വ്​​ലി​ൻ കേ​സ്​ പോ​ലെ വ്യ​ക്​​തി​പ​ര​മാ​യി മാ​ത്രം ബാ​ധി​ക്കു​ന്ന ഒ​ന്ന​ല്ല, കു​ടും​ബ​ത്തെ​യും പാ​ർ​ട്ടി​യെ​യും കൂ​ടി ത​ള​ർ​ത്താ​ൻ ഈ ​കേ​സ്​ കാ​ര​ണ​മാ​കു​മെ​ന്ന​താ​ണ് പി​ണ​റാ​യി​ക്ക്​ ഏ​റെ കു​രു​ക്കാ​വു​ന്ന​ത്. സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​ക​യെ​ന്ന​താ​വും പി​ണ​റാ​യി​ക്ക് മു​ന്നി​ലെ ആ​ദ്യ വ​ഴി. വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ ഭാ​ഗ​മാ​യി എ​ഫ്.​​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ സ്വാ​ഭാ​വി​ക​മാ​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ.​ഡി​യും കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ഗൗ​ര​വ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ ക​ട​ക്കും.

ഇ.​ഡി അ​ന്വേ​ഷ​ണം തു​ട​രു​മ്പോ​ൾ സി.​എം.​ആ​ർ.​എ​ലി​ൽ​നി​ന്ന്​ പ​ണം കൈ​പ്പ​റ്റി​യ​വ​രു​ടെ മു​ഴു​വ​ൻ പ​ട്ടി​ക​യും ക്ര​മേ​ണ പു​റ​ത്തു​വ​രും. ഇ​തി​ൽ ഇ​ട​തു പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക്​ മാ​ത്ര​മാ​കി​ല്ല മു​റി​വേ​ൽ​ക്കു​ക. യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടാ​വും. പി​ണ​റാ​യി​ക്കും മ​ക​ൾ​ക്കും മ​രു​മ​ക​നു​മെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ മ​റി​ച്ചൊ​രു ഉ​ത്ത​ര​വ്​ മ​റ്റ്​ നേ​താ​ക്ക​ളു​ടെ കാ​ര്യ​ത്തി​ലും ഉ​ണ്ടാ​കാ​നി​ട​യി​ല്ല.

ഈ ​സാ​ഹ​ച​ര്യം ​ഇ​നി കൂ​ടു​ത​ൽ വെ​ട്ടി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്​ യു.​ഡി.​എ​ഫി​നെ​യാ​ണ്. ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ്​ കെ.​എം. ഷാ​ജ​ഹാ​ന്‍റെ ഹ​ര​ജി​യെ സ​ർ​ക്കാ​ർ ശ​ക്​​ത​മാ​യി എ​തി​ർ​ത്ത​തെ​ങ്കി​ലും സിം​ഗി​ൾ​ബെ​ഞ്ച്​ ആ ​വാ​ദ​ങ്ങ​ളെ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ല. പി​ണ​റാ​യി​യും മ​റ്റും അ​പ്പീ​ലു​മാ​യി ഡി​വി​ഷ​ൻ​ബെ​ഞ്ചി​നെ സ​മീ​പി​ച്ചാ​ലും സ​ർ​ക്കാ​റി​ന്​ അ​വ​രെ പി​ന്തു​ണ​ക്കേ​ണ്ടി വ​രു​മെ​ന്ന​താ​ണ്​ അ​വ​സ്ഥ.

അ​തി​നാ​ൽ, എ​ഫ്.​ഐ.​ആ​ർ ഘ​ട്ട​ത്തി​ലെ​ത്തും മു​മ്പേ ത​ന്നെ അ​പ്പീ​ലു​മാ​യി ​ഡി​വി​ഷ​ൻ​ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യെ​ന്ന സാ​ധ്യ​ത​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. പി​ണ​റാ​യി അ​ട​ക്കം ആ​രോ​പ​ണ വി​ധേ​യ​രെ കേ​ൾ​ക്കാ​തെ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​തെ​ന്ന​ത​ട​ക്കം ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ ത​ല​ത്തി​ൽ ഇ​പ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യം ത​ന്നെ​യാ​വും അ​പ്പീ​ലി​ൽ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ക.

അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ പ്ര​കാ​രം പൊ​തു​സേ​വ​ക​ർ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന്​ ഗ​വ​ർ​ണ​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ട​തു​ണ്ടെ​ന്ന നി​യ​മ പ്ര​ശ്ന​വും അ​പ്പീ​ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടാ​നാ​വും. അ​പ്പീ​ൽ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​വും അ​ടു​ത്ത ന​ട​പ​ടി. എ​ഫ്.​ഐ.​ആ​ർ ഇ​ടു​ന്ന ഘ​ട്ട​മു​ണ്ടാ​യാ​ൽ അ​ത്​ ചോ​ദ്യം ചെ​യ്ത്​ വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നും സാ​ധി​ക്കും. ഇ​തി​ലെ ഉ​ത്ത​ര​വി​നെ ആ​ശ്ര​യി​ച്ചാ​വും തു​ട​ർ നീ​ക്ക​ങ്ങ​ൾ. ഈ ​നി​യ​മ​ക്കു​രു​ക്കു​ക​ളാ​ണ്​ ഈ ​കേ​സും ലാ​വ്​​ലി​ൻ കേ​സി​ന്‍റെ ഗ​തി​യി​ലേ​ക്കാ​ണെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story