Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർഷിക പ്രവർത്തനത്തിൽ...

കാർഷിക പ്രവർത്തനത്തിൽ അഭിമാന നേട്ടവുമായി പള്ളിമൺ സിദ്ധാർഥ

text_fields
bookmark_border
കാർഷിക പ്രവർത്തനത്തിൽ അഭിമാന നേട്ടവുമായി പള്ളിമൺ സിദ്ധാർഥ
cancel
camera_alt

പ​ള്ളി​മ​ൺ സി​ദ്ധാ​ർ​ഥ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ

കൊട്ടിയം: പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിന് അഭിമാന നേട്ടം. കർഷകദിനത്തോടനുബന്ധിച്ച് മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാലയത്തിനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡ് സിദ്ധാർഥ സെൻട്രൽ സ്കൂളിനെ തേടിയെത്തി. 12 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഹരിത വിദ്യാലയമാണ് സിദ്ധാർഥ. വിശാലമായ കാമ്പസിൽ കുട്ടികൾക്ക് തണലേകാനായി ആയിരക്കണക്കിന് വൃക്ഷങ്ങളാണ് സ്കൂൾ കാമ്പസിൽ പരിചരിച്ചു വരുന്നത്. കാർഷിക പഠനത്തിന് മാതൃകാപരമായ പ്രവർത്തനമാണ് സിദ്ധാർഥ സെൻട്രൽ സ്കൂൾ നടത്തിവരുന്നത്.

അക്കാദമിക പഠനത്തോടൊപ്പം കാർഷിക പഠനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് മികച്ച കാർഷിക പ്രവർത്തനമാണ് സ്കൂളിൽ ചെയ്യുന്നത്. കൃഷിക്കായി കാർഷിക വിജ്ഞാന വ്യാപന വിഭാഗം എന്ന പേരിൽ അഗ്രികൾച്ചർ വിഭാഗവും മാസത്തിൽ നാല് പീരിയഡ് കൃഷിക്കായി മാറ്റിവെച്ചിട്ടുണ്ട്. ശാസ്ത്രീയ കൃഷിയുടെ തിയറിയും പ്രായോഗിക പഠനവും ഈ ക്ലാസ് വഴി കുട്ടികൾക്ക് ലഭിക്കുന്നു. അഗ്രികൾച്ചർ ക്ലബ്, സീഡ് ക്ലബ് , നേച്ചർ ക്ലബ്, പെറ്റ് ക്ലബ് എന്നീ നാല് ക്ലബുകളിലെ വിദ്യാർഥികളാണ് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. സ്കൂളിലെ അഗ്രികൾച്ചർ ഇൻസ്ട്രക്ടർ ആയ ആഷിക് ദത്തിന്റെ നേതൃത്വത്തിൽ നിരവധി കുട്ടികൾ മികച്ച രീതിയിൽ സ്കൂളിൽ കൃഷി ചെയ്തുവരുന്നു.

ആധുനിക കൃഷി രീതികളായ ഹൈഡ്രോപോണിക്, അക്വാപോണിക്, മഴമറയിലെ പച്ചക്കറി കൃഷി, തിരിനന കൃഷി മുതലായവയും കൂൺ കൃഷി, പച്ചക്കറി തൈ ഉൽപാദനം, വാഴകൃഷി, ഇഞ്ചി, മഞ്ഞൾ എന്നിവയും കിഴങ്ങുവർഗവിളകളും കൃഷി ചെയ്തുവരുന്നു. സ്കൂളിലെ കൃഷിക്ക് ആവശ്യമായ മണ്ണിര കമ്പോസ്റ്റ് സ്കൂളിൽതന്നെ നിർമിക്കുന്നു. കൂടാതെ, കോഴി, താറാവ്, ടർക്കി, എമു, പന്നി മുതലായവയും പരിപാലിച്ചുവരുന്നു. കേരള കാർഷിക സർവകലാശാല മുൻനിരപ്രദർശന തോട്ടങ്ങൾ, ചെറുതേനീച്ച കൃഷി, ബന്ദികൃഷി, ഡ്രാഗൺ ഫ്രൂട്ട് കൃഷി എന്നിവയും വിദ്യാർഥികളുടെ മികച്ച പരിചരണത്തിൽ കൃഷി ചെയ്തുവരുന്നു. മൈക്രോഗ്രീൻ എന്ന നൂതന കൃഷിരീതി നഴ്സറി വിഭാഗം കുട്ടികളും വിജയകരമായി ചെയ്തുവരുന്നത് സ്കൂളിന് ഏറെ അഭിമാനകരമാണ്.

സ്കൂൾ മാനേജ്മെന്റിന്റെയും സിദ്ധാർഥ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ നാടൻ തെങ്ങിനങ്ങളെ സംരക്ഷിക്കുന്നതിനായി തീരദേശ നെടിയൻ ഇനത്തിലുള്ള 250 തെങ്ങുകൾ നെടുമ്പന പഞ്ചായത്തിലെ വിവിധ വീടുകളിൽ കുട്ടികൾ നട്ടു നൽകി. കാർഷിക മേഖലയിലെ നിരവധിയായ സെമിനാറുകൾ, ഫീൽഡ് സന്ദർശനം, പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ മാതൃകാപരമായ കാർഷിക പ്രവർത്തനത്തിൽ താൽപര്യം തോന്നിയ 400ഓളം വിദ്യാർഥികൾ വീട്ടുവളപ്പിൽ മികച്ച കൃഷി ഒരുക്കി. സ്കൂൾ മാനേജർ സുരേഷ് സിദ്ധാർഥയുടെ പ്രകൃതിയോടും കൃഷിയോടുള്ള അഗാധമായ സ്നേഹമാണ് സ്കൂളിൽ ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ കാരണമായത്. പ്രിൻസിപ്പൽ വി.എൽ. രോഹിണി സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര അവാർഡ്, സീഡ് ക്ലബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും നെടുമ്പന കൃഷിഭവന്റെയും പൂർണ പിന്തുണയും സഹകരണവും സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workprideachievementagriculture
News Summary - കാർഷിക പ്രവർത്തനത്തിൽ അഭിമാന നേട്ടവുമായി പള്ളിമൺ സിദ്ധാർഥ
Next Story