അക്ഷരശ്രീ പരീക്ഷ എഴുതാൻ കൗമാരക്കാരി മുതൽ തൊണ്ണൂറുകാരി വരെ
text_fieldsതിരുവനന്തപുരം: സാക്ഷരത മിഷനും നഗരസഭയും ചേർന്ന് നടത്തുന്ന ‘അക്ഷരശ്രീ’ പദ്ധതിയി ൽ 113 പഠനകേന്ദ്രങ്ങളിലായി മൊത്തം 2235 പേർ നാലാംതരം തുല്യത പരീക്ഷയെഴുതി. 19 മുതൽ 90 വരെ പ്രാ യമുള്ളവർ പരീക്ഷയെഴുതിയവരിൽ ഉൾപ്പെടുന്നു. തൃക്കണ്ണാപുരത്ത് പരീക്ഷയെഴുതിയ സര സമ്മ(90)യാണ് ഏറ്റവും പ്രായംകൂടിയ പരീക്ഷാർഥി. കുന്നപ്പുഴയിലെ ‘സ്വപ്നക്കൂട്’ അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് സരസമ്മ. പെരുന്താന്നിയിൽ പരീക്ഷയെഴുതിയ തസ്ലീമ(19)യാണ് ഏറ്റവും പ്രായം കുറഞ്ഞത്.
നാലാംതരം തുല്യതക്ക് മലയാളം, നമ്മളും നമുക്ക് ചുറ്റും, ഇംഗ്ലീഷ്, ഗണിതം എന്നിങ്ങനെ നാല് വിഷയങ്ങളാണുള്ളത്. ഇതിൽ ഇംഗ്ലീഷിന് 50 മറ്റ് വിഷയങ്ങൾക്ക് 75 എന്നിങ്ങനെ മൊത്തം 275 ആണ് മൊത്തം മാർക്ക്. ഇംഗ്ലീഷിന് 15, മറ്റ് വിഷയങ്ങളിൽ 30 എന്നിങ്ങനെയാണ് ജയിക്കാനുള്ള മിനിമം മാർക്ക്.
നഗരത്തിലെ 100 വാർഡുകളിലായി സാക്ഷരത മുതൽ ഹയർ സെക്കൻഡറി വരെ സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് അക്ഷരശ്രീ. ഇതിൽ മൊത്തം 2747 പേർ നേരത്തെ സാക്ഷരത പരീക്ഷയെഴുതിയിരുന്നു. 653 പേർ പത്താംതരവും 655 പേർ ഹയർസെക്കൻഡറി തുല്യത പരീക്ഷകളെഴുതി. ഏഴാംതരം പരീക്ഷ ഈ മാസം 18ന് നടക്കും. പദ്ധതിയുടെ ഭാഗമായി 2018 സെപ്റ്റംബറിൽ നടത്തിയ സർവേയിൽ നഗരത്തിലെ നൂറ് വാർഡുകളിലായി മൊത്തം 11,764 നിരീക്ഷകരെ കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.