കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവും മറ്റൊരു കാമുകിയും പിടിയിൽ, ചുരുളഴിഞ്ഞത് കൊടും ക്രൂരത
text_fieldsകുട്ടനാട്: പള്ളാത്തുരുത്തിക്ക് സമീപം കായലിൽ യുവതിയുെട മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ കാമുകനും മറ്റൊരു കാമുകിയും അറസ്റ്റിൽ. പുന്നപ്ര തോട്ടുങ്കൽ വീട്ടിൽ അനീഷിെൻറ ഭാര്യ അനിതയുടെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂർ മുതുകാട് പ്രബീഷ് (36), കാമുകി കൈനകരി തോട്ടുവാത്തല രജനി (38) എന്നിവരെ നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികബന്ധത്തിനിടെ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.30ന് പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഡ്രൈവർ പ്രബീഷും രജനിയും ഏറെനാളായി ഒന്നിച്ചാണ് താമസിക്കുന്നത്. ഇതിനിടെ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ അനിതയെ പാലക്കാടുവെച്ച് പ്രബീഷ് പരിചയപ്പെട്ടു. പിന്നീട് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച അനിത ഇയാളുമായി ഒന്നിച്ച് പലസ്ഥലങ്ങളിൽ താമസിച്ചു. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് അനിത ആവശ്യപ്പെട്ടെങ്കിലും താൽപര്യമിെല്ലന്ന് പ്രബീഷ് അറിയിച്ചു.
ആറുമാസം ഗർഭിണിയായ അനിതയെ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതോടെ രജനിയുമായി കൂടുതൽ അടുത്തു. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് രജനിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ഇതിനായി രജനിയുടെ വീട്ടിലേക്ക് തന്ത്രപരമായി അനിതയെ വിളിച്ചുവരുത്തി. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലൈംഗികബന്ധത്തിനിടെ ബലമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയോടെ മൃതദേഹം വള്ളത്തിൽ കയറ്റി പള്ളാത്തുരുത്തി ഭാഗത്തെ കായലിൽ തള്ളുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ കൊലപാതക സൂചന നെടുമുടി പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് എസ്.പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോൺരേഖകൾ പരിശോധിച്ചാണ് പ്രബീഷിലേക്ക് അതിവേഗം എത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് പ്രബീഷ് സ്വന്തം മൊബൈൽ ഫോൺ ആലപ്പുഴയിലെ ഒരു കടയിൽ വിറ്റ് കാശാക്കി. ഇതിനുശേഷം രജനിയുമൊത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിന് സംഭവസ്ഥലങ്ങളിൽ എത്തിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് തെക്കേമഠം വീട്ടിൽ ശശിധരൻ-പത്മിനിയമ്മ ദമ്പതികളുടെ മകളാണ് അനിത. മക്കൾ: അദ്വൈത്, ഐശ്വര്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.