വഹാബിസത്തിനെതിരായ സമസ്ത തീരുമാനങ്ങള്‍ പ്രസക്തം -ജിഫ്രി തങ്ങൾ
text_fieldsഎസ്.വൈ.എസ് സംസ്ഥാന കാമ്പയിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ഇസ്ലാമില്‍ പുതിയ വാദങ്ങളുമായി രംഗത്തുവന്ന വഹാബിസത്തിനെതിരെ സമസ്ത എടുത്ത തീരുമാനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ 'വഹാബിസം, ലിബറലിസം, മതനിരാസം' കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പത്തെ തീരുമാനങ്ങള്‍ ഇക്കാലത്ത് പ്രായോഗികമല്ലെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്.
പൂര്‍വികരുടെ നയനിലപാടുകള്‍ തന്നെയാണ് ഇന്നും സമസ്ത പിന്തുടരുന്നത്. .സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി കാമ്പയിന് പദ്ധതി പ്രഖ്യാപിച്ചു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
വഖഫ്: ഇനിയും ചർച്ച നടത്തും
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഇനിയും ചർച്ച നടത്തുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുസ്ലിം ലീഗിന് സമരം ചെയ്യാം. സമസ്ത സമര പരിപാടികൾ നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.