അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് പരാതി
text_fieldsതിരുവനന്തപുരം: വിദേശ വനിത ലിഗ സ്ക്രൊമേനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സർക്കാറിനെയും ഡി.ജി.പി ലോക്നാഥ് െബഹ്റയെയും പ്രതിക്കൂട്ടിലാക്കിയ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലക്കെതിരെ പൊലീസ് അന്വേഷണം.
ലിഗയുടെ സഹോദരി ഇലിസയെ സഹായിക്കാനെന്ന പേരിൽ അശ്വതി പലരിൽനിന്ന് 3.8 ലക്ഷം പിരിച്ചതായി കാണിച്ച് കോവളം പനങ്ങോട് സ്വദേശി അനിൽകുമാർ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതി ഡി.ജി.പി ലോക്നാഥ് െബഹ്റ തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിന് കൈമാറി. ജ്വാല ഫൗണ്ടേഷെൻറ പേരിൽ അടുത്തിടെ അഞ്ച് ഏക്കർ ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
ആരോപണം തള്ളി ഇലിസയും അശ്വതിയും രംഗത്തെത്തി. തെൻറ പേരിൽ അശ്വതി പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ലിഗയുടെ ഭർത്താവ് ആൻഡ്രൂസിെൻറ അഭ്യർഥന പ്രകാരമാണ് അശ്വതി തങ്ങൾക്കൊപ്പം ചേർന്നതെന്നും ഇലിസ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെറ്റിദ്ധാരണകൊണ്ട് ചില വിവാദങ്ങള്‍ ഉണ്ടായി. അതില്‍ ക്ഷമചോദിക്കുന്നതായും ഇലിസ പറഞ്ഞു. ഡി.ജി.പിക്കെതിരെ വാർത്തസമ്മേളനം നടത്തിയശേഷം തന്നെയും കുടുംബത്തെയും പൊലീസ് വേട്ടയാടുകയാണെന്ന് അശ്വതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കമീഷണര്‍ ഓഫിസില്‍നിന്ന് വിളിച്ച് സ്പെഷല്‍ ബ്രാഞ്ച് ഓഫിസിലേക്ക് വരണമെന്നും ചോദ്യംചെയ്യണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. ഒരു നോട്ടീസ് പോലും നല്‍കാതെയും സ്ത്രീയെന്ന പരിഗണന നല്‍കാതെയുമാണ് നിരന്തരം ഫോണിലൂടെ ഭീഷണിമുഴക്കുന്നത്. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും അശ്വതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.