Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടത്തില്‍ പരിക്കേറ്റ...

അപകടത്തില്‍ പരിക്കേറ്റ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇടപെട്ട് മനുഷ്യാവകാശ കമീഷന്‍, 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

text_fields
bookmark_border
അപകടത്തില്‍ പരിക്കേറ്റ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇടപെട്ട് മനുഷ്യാവകാശ കമീഷന്‍, 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
cancel

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമീഷഷന്‍.15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് കമീഷന്‍ നിർദേശം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂനിറ്റ് പ്രസിഡന്റ് സിനില്‍ സബാദ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കൊല്ലം സ്വദേശിയനിയുടെ പരാതി. 25കാരിയായ ഇവർ ഐ.ടി ജീവനക്കാരിയാണ്

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമീഷന്‍ അംഗം വി. ഗീതയാണ് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ടായിരുന്നു.

പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലടക്കം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. ഏപ്രിൽ നാലിനായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മൊഴിയെടുത്ത് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanrightassaultassaulting womanalappuza
News Summary - alleged assault of woman injured in accident: humanrights commission asks for report
Next Story