മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു; മാറ്റിപ്പറഞ്ഞ് കണ്ണന്താനം
text_fieldsതിരുവനന്തപുരം: ‘ഒാഖി’ മുന്നറിയിപ്പ് സംബന്ധിച്ച സംസ്ഥാനവാദം ആദ്യം അംഗീകരിച്ചും പിന്നീട് തള്ളിയും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന അറിയിപ്പ് ശരിക്കും കിട്ടിയത് നവംബർ 30ന് ഉച്ചക്ക് 12നാണെന്ന സംസ്ഥാനവാദമാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആദ്യം അംഗീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ചും തുടർന്നും കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴായിരുന്നു ഇത്. എന്നാൽ യോഗശേഷം പൂന്തുറ ഉൾപ്പെടെ ദുരന്തമേഖല സന്ദർശിക്കാനെത്തിയ കണ്ണന്താനം മുഖ്യമന്ത്രിക്ക് മുന്നിൽ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി.
കേന്ദ്ര ഏജൻസികൾ 28ന് തന്നെ മുന്നറിയിപ്പ് കൊടുത്തിരുെന്നന്നും അതനുസരിച്ച് നടപടി എടുക്കേണ്ടിയിരുന്നത് സംസ്ഥാന സർക്കാറാണെന്നുമാണ് അവിടെ കണ്ണന്താനം പറഞ്ഞത്. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ 30ന് ഉച്ചക്ക് കിട്ടുന്നതിന് മുമ്പ് തന്നെ നിരവധി ബോട്ടുകളും വള്ളങ്ങളുമെല്ലാം കടലിലേക്ക് പോയിരുെന്നന്ന് ഉന്നതതല യോഗശേഷം കണ്ണന്താനം പറഞ്ഞിരുന്നു. 28, 29 തീയതികളിലും അതിന് മുമ്പും കടലിൽ പോയവരുണ്ട്. ഇവർക്കൊക്കെ മുന്നറിയിപ്പ് കൊടുക്കാൻ നമുക്ക് സാധിച്ചില്ല. കേന്ദ്രത്തിേൻറതായി ഇവിടെവന്ന സന്ദേശമൊക്കെ താൻ വായിച്ചുനോക്കിയെന്നും ചുഴലിക്കാറ്റ് കേരളത്തിൽ ആഞ്ഞടിക്കുമെന്ന ഒരു അറിയിപ്പും അതിലില്ലായിരുന്നെന്നുമാണ് കണ്ണന്താനം യോഗശേഷം പറഞ്ഞത്. എന്നാൽ പൂന്തുറ എത്തിയ കേന്ദ്രമന്ത്രി സംസ്ഥാന സർക്കാറിനെ പരോക്ഷമായി കുറ്റപ്പെടുത്തി. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യെത്താഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശം കേന്ദ്രം നൽകിയതായും അത് ഗൗരവത്തിലെടുക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്നുമുള്ള കുറ്റെപ്പടുത്തലായിരുന്നു കണ്ണന്താനം നടത്തിയത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കുറ്റപ്പെടുത്തലുകൾക്ക് സ്ഥാനമില്ലെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റും അനുബന്ധമായി സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളും മുൻനിർത്തി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിെൻറ വാദം തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദേശീയദുരന്തം എന്നൊരു പദ്ധതി കേന്ദ്രസർക്കാറിന് ഇല്ലെന്നും ദുരിതാശ്വാസത്തിന് ആവശ്യമായ പണം നൽകാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിെൻറയും റവന്യൂ സെക്രട്ടറിയുടെയും നിവേദനം കിട്ടി. പക്ഷേ, ദേശീയദുരന്ത പ്രഖ്യാപനരീതി ഇപ്പോഴില്ല. ദുരിതാശ്വാസത്തിനും മറ്റുമായി ആവശ്യമായ പണം കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. കടലിലകപ്പെട്ടവരെ കണ്ടെത്താൻ എയർഫോഴ്സ്, നേവി ഉൾപ്പെടെയുള്ളവരുടെ നിരവധി വിമാനങ്ങളും കപ്പലുകളും ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരച്ചിലിന് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തും -മുഖ്യമന്ത്രി
തിരുവനന്തപുരം: ചുഴലിക്കാറ്റിൽ കടലിലകപ്പെട്ടവരെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ സഹായംകൂടി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒാഖി’ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൗർജിതമായ തെരച്ചിലാണ് വിവിധ രക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. കഴിഞ്ഞദിവസം മാത്രം ഏതാണ്ട് 400ഒാളം പേരെ രക്ഷിക്കാനായി. എല്ലാ ഏജൻസികളുടേയും കൂട്ടായ ശ്രമഫലമായാണ് ഇത് സാധിച്ചത്. അതിൽ കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വേർതിരിവില്ലായിരുന്നു. എല്ലാപേരും സഹകരിച്ചും ഏകോപിച്ചും നടത്തിയ ശ്രമമാണ്. രക്ഷാപ്രവർത്തനം ഇനിയും ജാഗ്രതയോടെ തെന്ന തുടരുമെന്നും അതിെൻറ കൂട്ടത്തിൽ മത്സ്യെത്താഴിലാളികളെ കൂടെ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.