തന്നെ തഴഞ്ഞതിൽ മോദിക്ക് അതൃപ്തി -കണ്ണന്താനം
text_fieldsന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ തന്നെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തിയുണ്ടെന്ന് അൽേഫാൺസ് കണ്ണന്താനം. കേരളത്തിെൻറ എല്ലാ ആവശ്യങ്ങളും അറിയിക്കുന്ന ആളായിട്ടും എന്തുകൊണ്ടാണ് സംഘത്തിൽ ഇല്ലാതിരുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. തന്നെ ക്ഷണിച്ചില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടി നൽകിയതായും കണ്ണന്താനം പറഞ്ഞു.
കേരള സർക്കാറുമായി നല്ല ബന്ധത്തിലാണ്. കഴിഞ്ഞ ദിവസമടക്കം കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. വിളിക്കാത്തതിൽ പരാതിയില്ല. ഇങ്ങനെയൊക്കെ മതിയെന്ന് കേരള സർക്കാർ കരുതിക്കാണും. അതു ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കെട്ട. കേരളത്തിനു വേണ്ടി ആത്മാർഥമായി തുടർന്നും പ്രവർത്തിക്കും.
കേരളത്തിെൻറ ആവശ്യങ്ങൾ പ്രധാനമന്ത്രി ആരാഞ്ഞു. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കാൻ ആവശ്യപ്പെട്ടു. ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിെന ശനിയാഴ്ച കേരളത്തിലേക്ക് അയക്കും. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് സഹായം അനുവദിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയതായും കണ്ണന്താനം പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി, അങ്കമാലി- ശബരി റെയിൽപാത, കസ്തൂരി രംഗൻ റിപ്പോർട്ട്, റബർ തുടങ്ങി വിഷയങ്ങൾ താൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു. കേരളത്തിന് ബി.ജെ.പി സർക്കാർ നിരവധി പദ്ധതികൾ നൽകിയിട്ടുണ്ട്. നേരത്തേ എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചിട്ടില്ല. 2012ൽ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടിട്ടും ഇതുവരെ പ്രവർത്തനം തുടങ്ങാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി ആരാഞ്ഞതായും കണ്ണന്താനം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കരിപ്പൂർ തീരുമാനം 31നകം
ന്യൂഡൽഹി: കരിപ്പൂരിൽ വലിയ വിമാനമിറക്കുന്ന കാര്യത്തിൽ ഇൗ മാസം 31നകം അന്തിമ തീരുമാനമെടുക്കുമെന്നാണ് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻസ് അറിയിച്ചതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡയറക്ടർ ജനറൽ വ്യാഴാഴ്ച രാവിലെയാണ് ഇക്കാര്യമറിയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി. ഡി.ജി.സി.എ വലിയ വിമാനമിറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും േചാദ്യത്തിനുത്തരമായി മന്ത്രി വ്യക്തത വരുത്തി. ഡി.ജി.സി.എ തീരുമാനമെടുത്ത ശേഷമേ വലിയ വിമാനമിറക്കുന്നതുമായി മറ്റു സാേങ്കതിക നടപടികളിലേക്ക് കടകാനാകൂ എന്നും കണ്ണന്താനം പറഞ്ഞു. കരിപ്പൂരിൽ ഇൗമാസം 31നകം വലിയ വിമാനമിറങ്ങുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.