യു.ഡി.എഫ് കാലത്തെ ശിപാർശകളും ചർച്ചയാവുന്നു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ നിയമനത്തിനായി സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചെന്ന വിവാദത്തിനിടെ അതിനെ പ്രതിരോധിച്ച് യു.ഡി.എഫ് ഭരണകാലത്തെ ശിപാർശക്കത്തുകളും ചർച്ചയാവുന്നു.യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരടക്കം നൽകിയ ശിപാർശ കത്തുകളാണ് ഇടതുകേന്ദ്രങ്ങൾ പ്രചാരണായുധമാക്കുന്നത്.
കത്ത് വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ തിരുവനന്തപുരം കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് ബോർഡ് ഉയർന്നു. 'എന്താണ് ഷാഫി... കത്തൊക്കെ കൊടുത്തൂന്ന് കേട്ടു' എന്ന തലക്കെട്ടാണ് ഫ്ലക്സിലുള്ളത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശിപാർശക്കത്താണ് ബോർഡിൽ പതിപ്പിച്ചിരിക്കുന്നത്.
ഷാഫി പറമ്പിലിന്റെ ഒപ്പോടെ, 2011 ആഗസ്റ്റ് 25 ലേതാണ് കത്ത്. കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് , കെ.പി. ധനപാലൻ, എൻ. പീതാംബരക്കുറുപ്പ്, പി.ടി. തോമസ്, പി.സി. വിഷ്ണുനാഥ് , ഷാഫി പറമ്പിൽ , ഹൈബി ഈഡൻ, ടി.എൻ. പ്രതാപൻ, വർക്കല കഹാർ, എ.ടി. ജോർജ്, ജോസഫ് വാഴയ്ക്കൻ, എം.എം. ഹസൻ, എ.എ. ഷുക്കൂർ, കെ.സി. അബു , സി.പി. ജോൺ തുടങ്ങിയവരുടെ പേരുകളിലുള്ള ശിപാർശക്കത്തുകളും പുറത്തുവന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.