ആറാട്ടുപുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം. കിഴക്കേക്കര സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ടര വർഷമായി അരക്ക് താഴെ തളർന്ന് പോയതിനാൽ കിടപ്പിലായിരുന്നു. മലിനജലത്തിലും മറ്റും താന് കുളിച്ചിട്ടില്ലെന്നും രോഗി അറിയിച്ചു. നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗവിവരത്തെ തുടർന്ന് പഞ്ചായത്തിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വാർഡിലെ മുഴുവന് വീടുകളിലും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ വകുപ്പും സന്ദർശനം നടത്തി. ലഘുലേഖകളും ഉച്ചഭാഷിണിയും ഉപയോഗിച്ച് ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം. പ്രദേശത്തെ ജലസ്ത്രോതസുകളിൽ നിന്ന് ആരോഗ്യ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

