ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം സന്ദർശിക്കണമെന്ന് ആനന്ദ് മഹീന്ദ്ര, സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്
text_fieldsകൊച്ചി: ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടിയാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കടമക്കുടി ദ്വീപ് സന്ദര്‍ശനം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സുന്ദരമായ വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു.
ഈ വർഷം ഡിസംബറിൽ കടമക്കുടി കാണാനെത്തുമെന്നു കൂടി അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ കടമക്കുടിയും മനസ്സിലുണ്ട്’’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം എക്സിൽ അറിയിച്ചത്. 'എര്‍ത്ത് വാണ്ടറര്‍' എന്ന പേജില്‍ 'ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍' എന്ന ടാഗ് ലൈന്‍ ചേര്‍ത്തു പ്രസിദ്ധീകരിച്ച വിഡിയോയും പങ്കുവെച്ചു.
വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉടന്‍ ഇതിന് മറുകുറിപ്പിട്ടു. അവിശ്വസനീയമായ ചാരുതകളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് എപ്പോഴും സ്വാഗതം ആനന്ദ് ജി. കടമക്കുടിയില്‍ നിങ്ങള്‍ക്കായി ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് സംസ്ഥാന വിനോദ സഞ്ചാര ഗ്രൂപ്പിന് ഒരു അഭിമാനമായിരിക്കും'- ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് മുഹമ്മദ് റിയാസ് കുറിച്ചു.
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കടമക്കുടി ഇതോടെ കൂടുതൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.