അങ്ങാടിപ്പുറത്ത് ആന ഇടഞ്ഞു; പാപ്പാന്മാർക്ക് പരിക്ക്
text_fieldsഅങ്ങാടിപ്പുറം (മലപ്പുറം): തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനെത്തിച്ച ആന ഇടഞ്ഞത് ഏറെനേരം പരിഭ്രാന്തി പരത്തി. അക്രമത്തിൽ രണ്ട് പാപ്പാന്മാർക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പൻകാവിൽ രാധാകൃഷ്ണൻ (44) തൃശൂർ പോർക്കലങ്ങാട് മണികണ്ഠൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഗുരുവായൂർ ദാമോദർദാസ് എന്ന ആനയാണ് ശനിയാഴ്ച രാവിലെ ഏഴോടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുമ്പിലെ ഷെഡും ആന തകർത്തു. ഗുരുവായൂർ ദേവസ്വം അധികൃതരും ആന പാപ്പാന്മാരുമെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് ആനയെ തളച്ചത്. ഏഴാം പൂരമായ ശനിയാഴ്ച രാവിലെ 9.30ന് 13ാമത്തെ ആറാട്ടിനുമുമ്പായിരുന്നു സംഭവം. അൽപം വൈകിയെങ്കിലും ഉത്സവചടങ്ങുകൾ മുടക്കമില്ലാതെ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.