മദ്യശാലക്കെതിരെ സമരം: എം. വിൻസെന്‍റ് എം.എൽ.എക്ക് ജാമ്യം
text_fieldsതിരുവനന്തപുരം: മദ്യശാലക്കെതിരെ സമരം നടത്തിയ കേസിൽ കോവളം എം.എൽ.എ എം. വിൻസെൻറിന് ജാമ്യം. നെയ്യാറ്റിൻ കര കേടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചു എന്ന പൊലീസിന്‍റെ വാദം ശരിയല്ലെനും പണം കെട്ടി വക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ 11ന് നടന്ന മദ്യശാല വിരുദ്ധ സമരത്തിന്‍റെ ഭാഗമായാണ് എം. വിൻസെന്‍റിനെതിരെ കേസെടുത്തത്. ബാലരാമപുരത്ത് ബിവറേജസിന്‍റെ മേൽനോട്ടത്തിലുള്ള മദ്യവിൽപനശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരെ വിവിധ സംഘടനകളുടെ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. കണ്ടാലറിയാവുന്നവരുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം. വിൻസെന്‍റിനെ ഒന്നാം പ്രതിയാക്കി.
പൊതുമുതൽ നശിപ്പിച്ചു, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്‍റിനെതിരെ കേസ് എടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.