എറണാകുളം-അങ്കമാലി അതിരൂപത; ആൻറണി കരിയിൽ ചുമതലയേറ്റു
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായി മാര്‍ ആൻറ ണി കരിയില്‍ ഒൗദ്യോഗികമായി സ്ഥാനമേറ്റു. എറണാകുളം സെൻറ് മേരീസ് കത്തീഡ്രല്‍ ബസിലിക ്കയില് നടന്ന ചടങ്ങിൽ അതിരൂപതയുടെ ഭരണച്ചുമതല മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞതിന ുപിന്നാലെ നിയമനപത്രികയില്‍ മാര്‍ ആൻറണി കരിയില്‍ ഒപ്പുെവച്ചു. മേജര്‍ ആര്‍ച് ബിഷപ ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്കി.
രാവിലെ കൃതജ്ഞത ബലിയോടെയാണ് സ്ഥാനമേൽക്കൽ ശുശ്രൂഷ നടന്നത്. അതിരൂപത ചാന്‍സലര്‍ ഫാ. ഡോ. ജോസ് പൊള്ളയില് മെത്രാപ്പോലീത്തന്‍ വികാരിയുടെ നിയമനം സംബന്ധിച്ച ഡിക്രി വായിച്ചു. ആൻറണി കരിയിലിെൻറ മുഖ്യകാര്‍മികത്വത്തിലാണ് കൃതജ്ഞത ബലി നടന്നത്. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.
അനുയോജ്യനായ ഒരാളെയാണ് അതിരൂപതയുടെ ഭരണച്ചുമതല വത്തിക്കാൻ ഏല്പിച്ചതെന്ന് ചുമതലയൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ആര്‍ച് ബിഷപ് പദവിയോടെതന്നെ ആൻറണി കരിയിലിനെ നിയമിച്ചതില്‍ സന്തോഷമുണ്ട്. അതിരൂപതക്ക് ഭരണഘടന ചുമതലയുള്ള പുതിയ ആര്‍ച് ബിഷപ് വേണമെന്ന് മുന്‍ സിനഡുകളിലും ആവശ്യം ഉയര്‍ന്നിരുന്നു. അതിരൂപതയെ ഇതുവരെ ശുശ്രൂഷിച്ച ബിഷപ് ജേക്കബ് മനത്തോടത്തിനോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിരൂപതയുടെ ഭരണത്തിൽ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നതായി ആൻറണി കരിയിൽ മറുപടിപ്രസംഗത്തിൽ പറഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മാണ്ഡ്യ നിയുക്ത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സി.എം.ഐ പ്രിയോര്‍ ഫാ. ഡോ. പോള്‍ ആച്ചാണ്ടി എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.