മുന്‍ മന്ത്രി എം.പി.എം. അഹമ്മദ് കുരിക്കളുടെ മകനും ഭാര്യയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
text_fieldsമഞ്ചേരി: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പരേതനായ എം.പി.എം. അഹമ്മദ് കുരിക്കളുടെ (ബാപ്പു കുരിക്കള്‍) മകനും ഭാര്യയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. അഹമ്മദ് കുരിക്കളുടെ മൂത്ത മകന് അഹമ്മദ് മൊയ്തീൻ (കുഞ്ഞാന് -70), ഭാര്യ തലശ്ശേരിയിലെ പരേതനായ സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ മകൾ പുതിയവളപ്പില്‍ ഹാജറ (60) എന്നിവരാണ് മരിച്ചത്. അഹമ്മദ് മൊയ്തീന് ഞായറാഴ്ച പുലർച്ച രണ്ടിനും ഹാജറ പുലർച്ച അഞ്ചിനുമാണ് മരിച്ചത്. രാത്രി എട്ടരയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
കളത്തിങ്ങല്‍ ആമിനയാണ് (ഫറോക്ക്) അഹമ്മദ് മൊയ്തീെൻറ മാതാവ്. മക്കള്‍: അഹമ്മദ് ഫൈസല്‍ കുരിക്കള്‍, മുഹമ്മദ് ഹുസൈന് കുരിക്കള്‍, ആമിന ഫിജുല, ആയിശ പര്‍വി, ഫാത്തിമ, സബിന, ഫഹദ് ഹസന് കുരിക്കള്‍, ഖദീജ ഫൗസിയ, ഫരീദ മറിയം, ഉമ്മര്‍ ഫാറൂഖ് കുരിക്കള്‍. മരുമക്കള്‍: കെ.പി. റജീന (രാമപുരം), എം. നജ്മ (പാണക്കാട്), ടി.പി.ഒ. അഷ്റഫ് അലി (പൊന്നാനി), കെ.എസ്. അബ്ദുല്‍ സമദ് (വളപട്ടണം), സി.കെ. ഫഹദ് (അരീക്കോട്), കെ.വി. അനൂശ (താമരശ്ശേരി), ഇ.പി. നവാസ് ഹസന് (വൈലത്തൂര്‍), പി. അഫ്സല് (വേങ്ങര). സഹോദരങ്ങള്‍: എം.പി. സൈനബ, എം.പി. സുഹ്റ, മഹ്ബൂബ് ഹസന് കുരിക്കള്‍, ആയിശ, ലൈല, ഇസ്മായില്‍ കുരിക്കള്‍, ലിയാഖത്തലി കുരിക്കള്‍. ഹാജറയുടെ മാതാവ്: പരേതയായ ഉണ്ണി ഹജ്ജുമ്മ. സഹോദരങ്ങള്‍: അഡ്വ. ടി.വി. സൈനുദ്ദീന്‍, പി.വി. ബീഫാത്തിമ, പി.വി. ഫസീമ ഉമ്മര്‍, പരേതരായ എസ്.എ. പുതിയവളപ്പില്‍, പി.വി. അബ്ദുറഹ്മാന്.
വസതിയില്‍ രാഷ്ട്രീയ സാമൂഹിക മതരംഗത്തെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ അന്തിമോപചാരമര്‍പ്പിക്കാനെത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവര്‍ വസതി സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.