കോളജുകളിൽ ടൂറിസം ക്ലബ് തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു: വിദ്യാർഥികള്‍ക്ക് പാര്‍ട്ട് ടൈം ടൂറിസ്റ്റ് ഗൈഡുകളായി വരുമാനം ലഭിക്കും
text_fieldsതിരുവനന്തപുരം: ടൂറിസം ക്ലബുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്തെ കോളജുകളില്‍നിന്ന് വിനോദസഞ്ചാര വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടൂറിസം ക്ലബിന് കീഴില്‍ വിദ്യാർഥികള്‍ക്ക് പാര്‍ട്ട് ടൈം ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കാനും അവസരം ലഭിക്കും.
വിദ്യാര്‍ഥികളുടെ ആശയങ്ങളും സാധ്യതകളും ഫലപ്രദമായി വിനിയോഗിച്ചുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനമാണ് ടൂറിസം ക്ലബിന്‍റെ പ്രാഥമിക ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് പഠനകാലത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ‘ഏണ്‍ വൈല്‍ യൂ ലേണ്‍’ പ്രോഗ്രാമിലൂടെ സമ്പാദ്യശീലം വളര്‍ത്താനും ലക്ഷ്യമിടുന്നു.
ഒരു ക്ലബില്‍ പരമാവധി 50 വിദ്യാര്‍ഥികള്‍ക്ക് അംഗങ്ങളാകാം. ഇന്നുകൂടി അപേക്ഷിക്കാം. അപേക്ഷിക്കാന്‍: https://forms.gle/y1baumLynaUFcx4z6. വിവരങ്ങൾക്ക്: 8593826434/8089118782.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.