വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള സമീപനം നിലപാടിനെ അടിസ്ഥാനമാക്കി -സണ്ണി ജോസഫ്
text_fieldsകോഴിക്കോട്: വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള സമീപനം അവരുടെ നിലപാടിനെക്കൂടി ആശ്രയിച്ചിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. പി.വി. അൻവറിനോടുള്ള സമീപനം എന്തായിരിക്കുമെന്ന ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ പോളിങ് ബൂത്തിൽ പോയത് കേരളത്തിനാകെ വേണ്ടിയാണ്. അവിടെ സുരക്ഷിത ഭൂരിപക്ഷത്തിൽ ജയിക്കും.
മുൻ ഗവർണറെ താലോലിക്കാനും ഇപ്പോഴത്തെ ഗവർണർക്ക് ചുവന്ന പരവതാനി വിരിക്കാനും പോയവരാണ് ഇപ്പോൾ തിരുത്താൻ നിർബന്ധിതമായതെന്ന് ഭാരതാംബ വിവാദത്തിനുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. രാജ്ഭവനെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് കോൺഗ്രസ് വ്യക്തമാക്കിയതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കായലോട് യുവതി മരിച്ച സംഭവം ഉത്കണ്ഠയുളവാക്കുന്നതാണ്. ആൾക്കൂട്ട വിചാരണ തെറ്റാണ്. എല്ലാ പ്രതികളെയും പൊലീസ് നിയമത്തിനുമുന്നിൽ കൊണ്ടുവരണം. -കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.