അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsകേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ലോകത്ത് വിജ്ഞാനവിതരണത്തിന് തുടക്കമിട്ട അറബിഭാഷ പഠിക്കുകയെന്നത് മനുഷ്യത്വപരമായ ധർമമാണെന്നും ഭാഷക്കെതിരായ നീക്കങ്ങൾ ചെറുക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് സംസ്കാരം ഉയർത്തിപ്പിടിച്ച ഭാഷയാണ് അറബി. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് ഭാഷയെ സംരക്ഷിച്ചത് -അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ശിഹാബ് തങ്ങൾ അവാർഡ് സാദിഖലി തങ്ങൾക്ക് സമർപ്പിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാർ ഒളവണ്ണ, കെ.എ.എം.എ ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, പി.പി. ഫിറോസ്, ഇടവം ഖാലിദ് കുഞ്ഞി, പി.ഐ. സിറാജ് മദനി, ഇ.സി. നൗഷാദ്, അനസ് എം. അഷ്റഫ്, ഫസൽ തങ്ങൾ, എം. സലാഹുദ്ദീൻ, എസ്. ഷിഹാബുദ്ദീൻ, എസ്. നിഹാസ്, സംഗീത റോബർട്ട്, നബീൽ കൊല്ലം, അഡ്വ. ജി. സിനി, സജീർ ഖാൻ വയ്യാനം എന്നിവർ സംസാരിച്ചു.
‘മതനിരപേക്ഷ വിദ്യാഭ്യാസവും അറബി ഭാഷയും’ എന്ന സമ്മേളനം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ഷമീർ, അൻസാർ നന്മണ്ട, ഡോ. പി.കെ. ജംഷീർ ഫാറൂഖി, കെ. മുഹമ്മദ് സഹൽ, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, ഡോ. അലി അക്ബർ ഇരിവേറ്റി, ഡോ. സിദ്ദീഖ് സംസാരിച്ചു. പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.