തെറ്റ് ആരു ചെയ്താലും സഭക്ക് അപമാനകരം- സുസൈപാക്യം
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പീഡനകേസിൽ പ്രതികരണവുമായി ആർച് ബിഷപ്പ് സുസൈപാക്യം. തെറ്റ് ആരു ചെയ്താലും സഭക്ക് അപമാനകരമാണ്. ഇത്തരം സംഭവങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ട് എങ്കിൽ അതിനു മറുപടി പറയാൻ സഭ ബാധ്യസ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നീതി വിരുദ്ധമായി സഭ പെരുമാറിയിട്ടുണ്ട് എങ്കിൽ ന്യായീകരിക്കില്ല. തെറ്റ് ചെയ്തത് ആരാണെങ്കിലും തിരുത്തൽ നടപടിയും ശിക്ഷ നടപടിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരണമെന്നും നീതി നടപ്പാക്കണമെന്നും സുസൈപാക്യം വ്യക്തമാക്കി. ആരാണ് കുറ്റകാർ എന്ന് ഇപ്പോൾ പറയാൻ ആകില്ല. ഇതിലൂടെ സഭയെ താറടിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അംഗീകരിക്കാൻ ആകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.