Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്കുതർക്കം:...

വാക്കുതർക്കം: കോട്ടയത്ത് വയോധികൻ കുത്തേറ്റ് മരിച്ചു​, പ്രതി കസ്റ്റഡിയിൽ

text_fields
bookmark_border
വാക്കുതർക്കം: കോട്ടയത്ത് വയോധികൻ കുത്തേറ്റ് മരിച്ചു​, പ്രതി കസ്റ്റഡിയിൽ
cancel

കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനുമുന്നിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ വയോധികൻ മരിച്ചു. പ്രദേശത്തെ​ മീൻപിടുത്തക്കാരനായ ഇല്ലിക്കൽ പ്ലാത്തറ റെജിയാണ്​ മരിച്ചത്​.സംഭവവുമായി ബന്ധപ്പെട്ട് പ്ര​ദേശത്ത്​ അലഞ്ഞുതിരിഞ്ഞ് മധ്യവയസ്കനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഇല്ലിക്കൽ ഷാപ്പിന്​ മുമ്പിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട്​ റെജിക്ക്​ കുത്തേൽക്കുകയുമായിരുന്നു. കുത്ത്​ കൊണ്ട റെജി പതിനഞ്ച് മിനിറ്റോളം വീണുകിടന്നു.

ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ച്​ മെഡിക്കൽ കോളജിലേക്ക്​ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കുമരകം പൊലീസ്​ മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsDeath NewsKottayam
News Summary - Argument: Elderly man dies after being stabbed, accused in custody
Next Story