അർജുൻ ആയങ്കിയെയും കൂട്ടാളിയെയും മറയൂരിലെത്തിച്ച് തെളിവെടുത്തു
text_fieldsമറയൂർ: കോഴിക്കോട് വിമാനത്താവളംവഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ട കേസിൽ നാലംഗ സംഘത്തിലെ രണ്ട് പ്രതികളുമായി മറയൂർ മേഖലയിൽ തെളിവെടുപ്പ് നടത്തി. മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കി (26), പ്രണവ് (25) എന്നിവർ കാന്തല്ലൂരിലെ പുത്തൂരിൽ മലഞ്ചരിവിലെ മഡ് ഹൗസിലും ടെൻഡ് ക്യാമ്പിലും രണ്ടു ദിവസം ഒളിവിൽ താമസിച്ചിരുന്നു.
ഇവരോടൊപ്പം മറ്റൊരു പ്രതി നൗഫലും ഇവിടെ താമസിച്ചെങ്കിലും തെളിവെടുപ്പിന് കൊണ്ടുവന്നില്ല. മറ്റൊരു പ്രതിയാണ് സനൂജ്. ആഗസ്റ്റ് ഒമ്പതിനാണ് കോഴിക്കോട് വിമാനത്താവളം വഴി തിരൂർ നിറമരുതൂർ സ്വദേശി മഹേഷ് കടത്തിയ സ്വർണമിശ്രിതം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
സംഭവത്തിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതികളെ ആഗസ്റ്റ് 27ന് കണ്ണൂർ പെരിങ്ങോമിനടുത്ത് മലമുകളിൽനിന്നാണ് പിടികൂടിയത്. ഇവർ ആഗസ്റ്റ് 13 മുതൽ 15 വരെയാണ് മറയൂർ മേഖലയിൽ ഒളിവിൽ താമസിച്ചത്. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് കരിപ്പൂർ സി.ഐ പി. ഷിബു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.