മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: കേസിലും ജാമ്യാപേക്ഷയിലും കൃത്യമായ നിലപാടെടുക്കാതെ ബി.ജെ.പി
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ഇവർക്കെതിരായ കേസിലും ജാമ്യാപേക്ഷയിലും കൃത്യമായ നിലപാടെടുകാതെ ബി.ജെ.പി. സിറോ മലബാർ സഭയുടെ ചേർത്തല ആസ്ഥാനമായ ‘അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ്’ സന്ന്യാസ സഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെ നാല് പെൺകുട്ടികൾക്കൊപ്പം പിടികൂടി മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇവരുടെ മോചനത്തിനെന്നുപറഞ്ഞ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് അനൂപ് ആന്റണി ഛത്തിസ്ഗഢിലെത്തി വാർത്തസമ്മേളനം നടത്തിയെങ്കിലും കൃത്യമായ നിലപാട് പറഞ്ഞില്ല.
സംസ്ഥാനത്തെ ബി.ജെ.പി മുഖ്യമന്ത്രി, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതപരിവർത്തനത്തിനാണ് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാട് ഇതായിരിക്കേ കോടതിയിൽ ജാമ്യപേക്ഷ വരുമ്പോൾ പ്രോസിക്യൂഷൻ അതിന് അനുകൂലമായ നിലപാട് സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ അനൂപ് ആന്റണി ഒഴിഞ്ഞുമാറി. പൊലീസ് നടപടി തെറ്റാണെന്ന് പറയാനും അദ്ദേഹം തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.