മദ്യപിച്ച് കാറോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചതായി പരാതി: യുട്യൂബർ അശ്വന്ത് കോക് കസ്റ്റഡിയിൽ
text_fieldsഅശ്വന്ത് കോക്ക്
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടകരമായ രീതിയിൽ മറ്റ് വാഹനങ്ങളിൽ ഇടിച്ചെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് പൊലീസാണ് അശ്വന്ത് കോക്കിനെ കസ്റ്റഡിയിലെടുത്തത്. എരഞ്ഞിപ്പാലം ഭാഗത്തുവെച്ചാണ് സംഭവമെന്നാണ് ലഭ്യമായ വിവരം.
അപകടം സംഭവിച്ചതിന് പിന്നാലെ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. പൊലീസ് എത്തുമ്പോൾ അശ്വന്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈദ്യപരിശോധനയിലൂടെ വ്യക്തമാകും. തുടർന്നാകും ബാക്കി നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

