Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാര്‍ഥിനിയെ...

വിദ്യാര്‍ഥിനിയെ ലിഫ്​റ്റിൽ പീഡിപ്പിച്ച കേസ്​: എ.എസ്​.​െഎയുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി

text_fields
bookmark_border
വിദ്യാര്‍ഥിനിയെ ലിഫ്​റ്റിൽ പീഡിപ്പിച്ച കേസ്​: എ.എസ്​.​െഎയുടെ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളി
cancel

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ എ.എസ്​.ഐയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഐ.എ.എസ് കോച്ചിങ്ങ് സ​​െൻററിലെ ലിഫ്റ്റില്‍ പീഡിപ്പിച്ചുവെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസിൽ കോട്ടയം തലയോലപ്പറമ്പ് സ്​റ്റേഷനിലെ എ.എസ്​.​െഎ വി. എച്ച്​. നാസറി​​​െൻറ ജാമ്യ ഹരജിയാണ്​ സിംഗിള്‍ബെഞ്ച് തള്ളിയത്. 

തന്നെ മനഃപൂർവം കേസിൽ കുടുക്കാൻ ബന്ധു കൂടിയായ പെൺകുട്ടി കള്ളപ്പരാതി നൽകിയതാണെന്നായിരുന്നു ഹരജിയിലെ വാദം. ഏപ്രില്‍ 28ന്​ പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ  വകുപ്പുകളും പോക്‌സോ വകുപ്പുകളും ​േചർത്താണ്​ കേസ്​.  അതിനിടെ കേസിൽ എറണാകുളം സെൻട്രൽ സി.​െഎയെ അന്വേഷണ ചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്​ പെൺകുട്ടിയുടെ പിതാവ്​  ഹരജി നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsASI bail application
News Summary - The ASI's anticipatory bail rejected
Next Story