അട്ടപ്പാടി: ഏറ്റുമുട്ടൽ സ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന
text_fieldsപാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട്-മാവോവാദ ി ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് ക്രൈംബ്രാഞ്ച് പരിശോധന നടത്തി. എറണാ കുളം ക്രൈംബ്രാഞ്ച് െഎ.ജി ഗോപേഷ് അഗർവാൾ, അന്വേഷണച്ചുമതലയുള്ള ക്ര ൈംബ്രാഞ്ച് എസ്.പി പി. സുരേഷ് എന്നിവരാണ് പരിശോധനക്കെത്തിയത്.
ഞായറാഴ്ച രാവിലെ മഞ്ചിക്കണ്ടിയിലെത്തിയ സംഘത്തോടൊപ്പം ബോംബ് സ്ക്വാഡ് അംഗങ്ങളുമുണ്ടായിരുന്നു. പ്രദേശത്ത് മെറ്റൽ ഡിറ്റക്ടറടക്കം ഉപകരണങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിൽ 35ഓളം വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് സൂചന. ഇവ വിശദ പരിശോധനക്കായി ശേഖരിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് വസ്തുതാപരിശോധനയും നടത്തി. മഞ്ചിക്കണ്ടി വനത്തിൽനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികൾ നിലമ്പൂർ വനമേഖലയിലേക്കാണ് കടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ മഞ്ചിക്കണ്ടി വനമേഖലയിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകളിൽ ഭൂരിഭാഗവും തണ്ടർബോൾട്ട് സേനാംഗങ്ങളുടെ തോക്കിൽനിന്ന് ഉതിർത്തവയാണെന്ന് വിവരമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.