Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തളിപറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് നേരെ കയ്യേറ്റശ്രമം
text_fieldsbookmark_border
കണ്ണൂർ: തളിപറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് നേരെ കയ്യേറ്റ ശ്രമം. ഉച്ചക്ക് 12 ഒാടെ തളിപറമ്പ് കടേമ്പരിയിലെ 117ാം നമ്പർ ബൂത്ത് പരിസരത്താണ് സംഭവം.
ബൂത്തിൽ സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ടുചെയ്യുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇത് അന്വേഷിക്കാനാണ് യു.ഡി.എഫ് സ്ഥാനാർഥിയായ അഡ്വ. വി.പി. അബ്ദുൽ റഷീദ് എത്തിയത്. ബൂത്തിന് സമീപത്തേക്ക് കടക്കാൻ ശ്രമിച്ച റഷീദിനെ സി.പി.എം പ്രവർത്തകർ തടയുകയും തള്ളിമാറ്റുകയും ചെയ്തു.
ഇതോടെ സ്ഥലത്തെത്തിയ യു.ഡി.എഫ് പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയായി. പൊലീസെത്തി പ്രവർത്തകരെ പിടിച്ചുമാറ്റുകയായിരുന്നു.
Next Story

