ഒാേട്ടാ-ടാക്സി നിരക്കുകൾ കൂട്ടാൻ തത്ത്വത്തിൽ ധാരണ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ -ടാക്സി നിരക്കുകള്‍ വർധിപ്പിക്കാൻ തത്ത്വത്തിൽ ധാരണ. തിരുവനന്തപുരത്ത് ഓട്ടോ ടാക്സി തൊഴിലാളി യൂനിയന്‍ നേതാക്കളുമായി തൊഴില്‍ -ഗതാഗത മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിനുശേഷമേ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുകയുള്ളൂ. നിരക്ക് ദേഭഗതി സംബന്ധിച്ച് രണ്ടുമാസത്തിനുള്ളില്‍ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രന് കമീഷെന ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ട്രേഡ് യൂനിയൻ നേതാക്കളെ അറിയിച്ചു. ഗതാഗതമേഖലയിലുണ്ടായിട്ടുള്ള അധിക ചെലവിനെ മുന്‍നിര്‍ത്തി നിരക്കുയർത്തണമെന്ന തൊഴിലാളികളുടെ ആവശ്യം വസ്തുതപരമാണെന്നും ഇത് കണക്കിലെടുത്ത് നിരക്കുകള്‍ വര്ധിപ്പിക്കാന്തന്നെയാണ് സര്‍ക്കാറിെൻറ തീരുമാനമെന്നും യോഗശേഷം എ.കെ. ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫിറ്റ്നസ് ടെസ്റ്റിന് പ്രതിമാസം 100 രൂപയുണ്ടായിരുന്നത് 1500 രൂപയാക്കി വർധിപ്പിച്ച നടപടി പിൻവലിച്ചു. ഫിറ്റ്നസ് ഫീസ് വർധന സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ അപ്പീൽ പോകില്ലെന്നും മന്ത്രി യോഗത്തെ അറിയിച്ചു. അയൽ ജില്ലകളിലേക്ക് ഓട്ടോകൾ 20 കി.മീറ്റർ ദൂരംവരെ സർവിസ് നടത്താൻ അനുമതി നൽകി. നിലവിൽ 10 കിലോമീറ്ററാണ് അയൽജില്ലകളിലെ സഞ്ചാരാനുവാദം. മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ സംഖ്യ ഉൾപ്പെടെ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ ബോർഡ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും.
കള്ള ടാക്സികൾ, അനധികൃത ഓട്ടോ പെർമിറ്റുകൾ തുടങ്ങിയവ ഒഴിവാക്കാൻ ജില്ല ട്രാഫിക് ഉപദേശകസമിതികൾ േട്രഡ് യൂനിയൻ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിക്കാനും തീരുമാനമായി. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരും തൊഴിലാളിസംഘടന നേതാക്കളായ കെ.വി. ഹരിദാസ്, കെ.എസ്. സുനിൽകുമാർ (കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ഫെഡറേഷൻ-സി.ഐ.ടി.യു) അഡ്വ. ഇ. നാരായണൻ നായർ (ഐ.എൻ.ടി.യു.സി), യു. ഉദയഭാനു (എ.ഐ.ടി.യു.സി), വി.എ.കെ. തങ്ങൾ (എസ്.ടി.യു), കവടിയാർ ധർമൻ (കെ.ടി.യു.സി), സലീം ബാബു (ടി.യു.സി.ഐ), എസ്. ഗോപൻ (യു.ടി.യു.സി), ആർ. ഗോപാലകൃഷ്ണൻ നായർ, നാലാഞ്ചിറ ഹരി, പട്ടം ശശിധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.