Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോറിക്ഷ ഡ്രൈവർമാർ...

ഓട്ടോറിക്ഷ ഡ്രൈവർമാർ ഇനി തൂഫാൻ വാരിയേഴ്സ്

text_fields
bookmark_border
ഓട്ടോറിക്ഷ ഡ്രൈവർമാർ ഇനി തൂഫാൻ വാരിയേഴ്സ്
cancel

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രെ ന​ട​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശ​ക്ത​രാ​യ പ്ര​ചാ​ര​ക​രാ​കാ​ൻ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് ക​ഴി​യു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രെ തൂ​ഫാ​ൻ വാ​രി​യ​ർ​മാ​രാ​യി പ്ര​ഖ്യാ​പി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചോ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചോ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന വ​ലി​യ വി​പ​ത്തി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​നാ​കും. കാ​ക്കി അ​ണി​യു​ന്ന​വ​രാ​ണ് ഡ്രൈ​വ​ർ​മാ​രും പൊ​ലീ​സു​കാ​രും. പ​ര​സ്പ​രം സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റാ​ൻ ഇ​രു​കൂ​ട്ട​ർ​ക്കും ക​ഴി​യ​ണം. അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളെ പൊ​ലീ​സ് ബു​ദ്ധി​മു​ട്ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സ് പ​രി​സ​ര​ത്തു​നി​ന്ന്​ തു​റ​ന്ന ജീ​പ്പി​ൽ, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ന്​ എ​ത്തി​യ​ത്. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റും മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. മ​ന്ത്രി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് ബാ​ഡ്ജ് വി​ത​ര​ണം ചെ​യ്തു. തൂ​ഫാ​ൻ ബോ​ധ​വ​ൽ​ക്ക​ര​ണ സ്റ്റി​ക്ക​റു​ക​ൾ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പ​തി​പ്പി​ച്ചു.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ, ഡി.​സി.​പി​മാ​രാ​യ കെ.​എ​സ്. ഷ​ഹ​ൻ​ഷ, ദീ​പ​ക് ധ​ൻ​ക​ർ, ഷീ​ൻ ത​റ​യി​ൽ, പൊ​ലീ​സ് ട്രെ​യി​നി​ങ്​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ആ​ർ. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autorickshawToofanThiruvananthapuramOperation Toofan
News Summary - Autorickshaw drivers are now storm warriors
Next Story