അമ്മയും അച്ഛനും ഏട്ടനും പോയി, അവന്തിക തനിച്ചായി
text_fieldsദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട അവന്തിക മേപ്പാടിയിലെ ആശുപത്രിയിൽ
മേപ്പാടി (വയനാട്): ഉരുൾപൊട്ടലിൽ ചൂരൽമലയിലെ എട്ടുവയസ്സുകാരിയായ അവന്തികയുടെ കുടുംബത്തിലെ ഒമ്പതു പേരെയാണ് നഷ്ടമായത്. അമ്മയും അച്ഛനും സഹോദരനുമടക്കമുള്ളവരെ ദുരന്തം കവർന്നതോടെ ഈ കുരുന്ന് തനിച്ചായി. കാലുകൾക്കും കണ്ണുകൾക്കും പരിക്കുള്ള അവന്തിക മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടക്കിടക്ക് മയക്കം വിട്ടുണരുമ്പോൾ അച്ഛനെയും അമ്മയെയും ഈ കുരുന്ന് ചോദിക്കുമ്പോൾ മറുപടി പറയാനാകാതെ മൂകതയിലാണ് എല്ലാവരും.
അവന്തികയുടെ പിതാവിന്റെ അനിയനും കുടുംബവും ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന വാർത്തയറിഞ്ഞതാണ് ഏക ആശ്വാസം. വ്യാഴാഴ്ച അവന്തികക്ക് ശസ്ത്രക്രിയ നടത്തുമെന്നും കൂടെയുള്ളവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.