ബാലഭാസ്കറിന്റെ മരണം: പൊലീസിന്റെത് വമ്പൻ അനാസ്ഥ
text_fieldsതിരുവനന്തപുരം: അപകടസമയം കാറിൽ നിന്ന് കൃത്യമായ രീതിൽ രക്തസാമ്പിളുകൾ ശേഖരിക്ക ാനും ശാസ്ത്രീയ പരിശോധനക്ക് നൽകാനും മംഗലപുരം പൊലീസ് കാണിച്ച അനാസ്ഥയാണ് ക്രൈംബ്ര ാഞ്ച് നേരിടുന്ന പ്രധാന വെല്ലുവിളി. ശാസ്ത്രീയ തെളിവുകളുടെ പിൻബലമില്ലാതെയാണ് അന്വേ ഷണം മുന്നോട്ടുപോകുന്നത്.
ബാലഭാസ്കറിേൻറത് അപകടമരണമായി എഴുതിത്തള്ളുകയാണ് ആദ്യം മംഗലപുരം പൊലീസ് ചെയ്തത്. കാർ ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന അർജുനിെൻറ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയും ചെയ്തു. അപകടമരണമായതുകൊണ്ടുതന്നെ കാറിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതുമില്ല.
എന്നാൽ, രണ്ടാഴ്ചക്കുശേഷം കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴിയോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. തുടർന്ന്, പിതാവ് ഉണ്ണി മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ അപകടം നടന്ന് ഒരു മാസത്തിനുശേഷമാണ് ഫോറൻസിക് വിദഗ്ധർ കാറിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനെത്തിയത്.
അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ വളപ്പിൽ സൂക്ഷിച്ചിരുന്ന കാർ മഴവെള്ളം നിറഞ്ഞ് തെളിവുകളെല്ലാം നശിച്ചിരുന്നു. കാറിനകത്തുണ്ടായിരുന്നവരുടെ രക്തസാമ്പിളുകൾ ലഭിക്കേണ്ട സീറ്റുകൾ മഴയും വെയിലുമേറ്റ് പൂപ്പലുകൾ നിറഞ്ഞ അവസ്ഥയിലാണ്.
ഇതോടെ സാക്ഷിമൊഴിയിലും മെഡിക്കൽ റിപ്പോർട്ടിെൻറ നിഗമനത്തിലും മാത്രം അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ട അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.