ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ
text_fieldsമുക്കം: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവി നെ പൊലീസ് പിടികൂടി. പന്നിക്കോട് പട്ടരുകുഴി ജിഷ്ണുവിനെയാണ് (34) ചേന്ദമംഗലൂർ ബാർബ ർ ഷോപ്പിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ജില്ല ജയിലിൽ റിമാൻഡ് തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയ ഇയാളെ കോഴിക്കോട് ജില്ല സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ ദീപ്തിയെ കിടക്കയിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ട ജിഷ്ണു, ഒളിവിൽ കഴിയവേ രണ്ടുദിവസത്തിനുശേഷം മുക്കം പൊലീസിെൻറ പിടിയിലായി. തുടർന്ന് കോഴിക്കോട് ജില്ല ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം മൂന്നു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു. പുൽപറമ്പ്, മംഗലശ്ശേരി തോട്ടം റോഡിലെ ഫർണിച്ചർ കേന്ദ്രത്തിലുമൊക്കെ ചുറ്റി കറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
മുടിയും മുറിച്ച്, മീശയും താടിയും വടിച്ച് പാലക്കാട് വഴി കർണാടകയിലേക്ക് രക്ഷപ്പെടാനുള്ള ഒരുക്കത്തിനിടെയാണ് ബാർബർ ഷോപ്പിന് സമീപത്തുനിന്ന് പൊലീസ് വലയിലാക്കിയത്. മുക്കം സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. മുക്കം ജനമൈത്രി എസ്.ഐ അസൈൻ, എസ്.ഐ ജയമോദ്, എ.എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ജില്ല സെഷൻ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.