സി.പി.ഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്
text_fieldsതിരുവനന്തപുരം: സി.പി.ഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിർദേശം. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമർഷം നിലനിൽക്കെയാണ് തീരുമാനം. പലയിടത്തും പ്രാദേശികമായി ഗ്രൂപ്പുകൾ ഉയർന്നു വനിന്ട്ടുണ്ടെന്നതിനാലാണ് സംസ്ഥാന നേതൃത്വം ശക്തമായ നിർദേശം നൽകിയത്.
മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പ്. സി.പി.ഐയിൽ ലോക്കൽ സമ്മേളനം പുരോഗമിക്കുകയാണ്. സെപ്തംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഏതെങ്കിലും സമ്മേളനങ്ങളിൽ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയാറാകുകയോ ചെയ്താൽ സമ്മേളനം സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.
സി.പി.ഐയിൽ ഇപ്പോൾ ലോക്കൽ സമ്മേളനങ്ങളാണ് നടക്കുന്നത്. ആഗസ്റ്റിൽ ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കും. സെപ്റ്റംബറിലാണ് സംസ്ഥാന സമ്മേളനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഈ നീക്കം.
കഴിഞ്ഞ സമ്മേളന കാലയളവിൽ പല ജില്ലകളിലും ഔദ്യോഗിക വിഭാഗം മുൻകൈയെടുത്ത് മത്സരങ്ങൾ നടത്തിയിരുന്നു. വിമതനീക്കങ്ങൾ ചെറുക്കുന്നതിന് വേണ്ടിയായിരുന്നു ഇതെങ്കിൽ ഇത്തവണ അത് വിമത നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിനെതിരെ, ഔദ്യോഗിക പക്ഷത്തിനെതിരെ വരാനുള്ള നീക്കങ്ങൾ മുന്നിൽ കണ്ടാണ് എന്നുള്ളതും ഈ തീരുമാനത്തിന്റെ പ്രത്യേകതയാണ്. കെ.ഇ. ഇസ്മയിൽ അടക്കം പല നേതാക്കളും വിമത നീക്കം നടത്തുമോയെന്ന സംശയം ഒദ്യോഗിക നേതൃത്വത്തിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.