ബാപ്പുവിന്റെ സ്വപ്നമായിരുന്നു പൂർണ സ്വരാജ് -തുഷാർ ഗാന്ധി
text_fieldsഫ്രീഡം ഗാന്ധി 169 ഡേയ്സ് കലാപ്രദർശനത്തിന്റെ ഭാഗമായ പ്രഭാഷണത്തിൽ സമകാലിക ഇന്ത്യയിൽ ഗാന്ധിയുടെ പ്രസക്തി എന്ന വിഷയത്തിൽ തുഷാർ ഗാന്ധി സംസാരിക്കുന്നു
തൃശൂർ: ബാപ്പു സ്വപ്നം കണ്ട ഒന്നാണ് പൂർണ സ്വരാജെന്നും എന്നാൽ ഇന്ന് പൂർണ സ്വരാജ് എന്ന സ്വപ്നം അപൂർണമായി നിൽക്കുകയാണെന്നും തുഷാർ ഗാന്ധി. തൃശൂരിൽ ലളിതകലാ അക്കാദമിയിൽ സമദർശിയും ജനാധിപത്യ മതേതര കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഗാന്ധി 169 ഡേയ്സ് കലാപ്രദർശനത്തിന്റെ ഭാഗമായി നടന്ന സമകാലിക ഇന്ത്യയിൽ ഗാന്ധിയുടെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓരോ പൗരനും ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുള്ള ജനാധിപത്യമാണ് വേണ്ടത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്? ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾ സുപ്രീംകോടതി ഉന്നയിക്കുന്നത്. ഇതുവരെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ഇത് സംഭവിക്കുമ്പോൾ ലോകത്തെവിടെയും സംഭവിക്കും. അതിൽ പ്രതിഷേധിക്കേണ്ടതുണ്ട്. തെരുവിലിറങ്ങേണ്ടതുണ്ട്. അഴിമതിക്കെതിരെയും ഭരണഘടനാ അവകാശ നിഷേധങ്ങൾക്കെതിരെയുമുള്ള പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്യണം. ഒരു പൗരന്റെ വോട്ട് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത് ആദ്യമാണ്. ഇത് പൗരന്റെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. പൗരാവകാശങ്ങൾ ഒന്നിന് പുറകെ ഒന്നായി നീക്കം ചെയ്യപ്പെടുന്നു. ജുഡീഷ്യറിയും ബ്യൂറോക്രസിയും വിട്ടുവീഴ്ച ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തിൽ ഇന്ന്
കലാപ്രദര്‍ശന പ്രഭാഷണത്തിൽ ഇന്ന് വൈകീട്ട് 5.30ന് ഗാന്ധി നടന്ന വഴികൾ എന്ന വിഷയത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു എന്നിവർ സംസാരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.