ബാർ കോഴ അന്വേഷണം: ഗവർണർ കൂടുതൽ വിശദാംശങ്ങൾ തേടി
text_fieldsതിരുവനന്തപുരം: ബാർ കോഴയിൽ മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ അന്വേഷണാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാറിനോട് കൂടുതൽ വിശദാംശങ്ങൾ തേടി. വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, െഎ.ജിയുടെ വിശദീകരണത്തിൽ ഗവർണർ തൃപ്തനല്ലെന്നാണ് വിവരം. ഇപ്പോഴത്തെ രേഖകൾ െവച്ച് തീരുമാനമെടുക്കാനാകില്ലെന്ന് രാജ്ഭവൻ വിജിലൻസിനെയും സർക്കാറിനെയും അറിയിക്കുകയായിരുന്നത്രെ. വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ സ്ഥലത്തില്ലാത്തതിനാലാണ് ഐ.ജി ഗവർണറെ കാണാനെത്തിയത്.
കെ.പി.സി.സി പ്രസിഡൻറായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്ക് കോഴ നൽകിയെന്ന ബാറുടമ ബിജു രമേശിെൻറ വെളിപ്പെടുത്തലിലാണ് വിജിലൻസ് നടപടി തുടങ്ങിയത്. സംഭവം നടക്കുേമ്പാൾ ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായിരുന്നതിനാൽ അന്വേഷണത്തിന് നിയമസഭ സ്പീക്കറുെട അനുമതി മാത്രം മതിയെന്ന് നിയമോപദേശം ലഭിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ സ്പീക്കറുടെ അനുമതിയും വാങ്ങി. എന്നാൽ, മുൻ മന്ത്രിമാരായതിനാൽ ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണം.
ഇൗ ആരോപണങ്ങൾ പലകുറി വിജിലൻസ് അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാൽ അനുമതി നൽകരുതെന്നും ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നേരത്തേ തന്നെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ആ കത്തും ഗവർണറുടെ പരിഗണനയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.