Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ക്ഷേത്രങ്ങളുടെയും...

'ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടേയും മുറ്റങ്ങളിൽ ഞാൻ മുഴക്കിയത് ഒരുമയുടെ ഗീതങ്ങൾ, 39 കൊല്ലത്തെ പൊതു പ്രവർത്തനം സമൂഹ നന്മക്ക് വേണ്ടി, പൊലീസ് നടപടി മോശമായി പോയി'; വിവാദ പോസ്റ്റ് വീണ്ടും പങ്കുവെച്ച് ബഷീർ വെള്ളിക്കോത്ത്

text_fields
bookmark_border
ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടേയും മുറ്റങ്ങളിൽ ഞാൻ മുഴക്കിയത് ഒരുമയുടെ ഗീതങ്ങൾ, 39 കൊല്ലത്തെ പൊതു പ്രവർത്തനം സമൂഹ നന്മക്ക് വേണ്ടി, പൊലീസ് നടപടി മോശമായി പോയി;  വിവാദ പോസ്റ്റ് വീണ്ടും പങ്കുവെച്ച് ബഷീർ വെള്ളിക്കോത്ത്
cancel

കാഞ്ഞങ്ങാട്: പഹൽഗാം ഭീകരാക്രണം സംബന്ധിച്ച പരാമർശത്തിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് മുസ്‍ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്.

39 കൊല്ലത്തെ എന്റെ പൊതു പ്രവർത്തനം സാമുദായിക സൗഹൃദത്തിനും സമൂഹ നന്മക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. തന്റെ പ്രസ്താവനയെ തെറ്റി ദ്ധരിപ്പിക്കുന്ന വിധം വർഗീയത ചേർത്ത് അവതരിപ്പിച്ചത് ജനം ടി.വിയും സംഘ്പരിവാറുമാണ്. അവരുടെ വാക്കുകേട്ട് കേസെടുത്ത പൊലീസ് നടപടി അത്യന്തം മോശമായി പോയെന്നും ബഷീർ വള്ളിക്കോട് പ്രതികരിച്ചു. ദുർവ്യാഖ്യാനം ചെയ്യരുതെന്നത് കൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്നും കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് പൊതു ജനം ആ പോസ്റ്റ്‌ വീണ്ടും ആ പോസ്റ്റ്‌ എന്തെന്നറിയണം എന്ന് ഞാൻ കരുതുന്നുവെന്നും പറഞ്ഞ ബഷീർ ആ കുറിപ്പ് വീണ്ടും പങ്കുവെച്ചു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചില പരാമർശങ്ങൾ നടത്തിയെന്ന ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പി. ഷാജിയുടെ പരാതിയിലാണ് കേസ്.

കാര്യമറിയാതെ സംഘ് പരിവാർ സംഘടനകളുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത നടപടി അപലപനീയവും അപക്വവുമാണെന്ന് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പ്രതികരിച്ചു

ബഷീർ വെള്ളിക്കോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

" കശ്മീരിലെ പെഹൽ ഗാമിൽ ഭീകരന്മാർ നടത്തിയ അത്യന്തം ഹീനമായ കൂട്ട നരഹത്യയെ അപലപിച്ചും ഭീകരർക്ക് തൂക്കു കയറിൽ കുറയാത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടും ഞാൻ 23 ന് എഫ് ബി യിൽ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിനെ വക്രീകരിച്ച് പൊതുസമൂഹത്തെ തെറ്റി ദ്ധരിപ്പിക്കുന്ന വിധം വർഗീയ ഭീകര മസാല ചേർത്ത് ജനം ടി വി വാർത്ത സംപ്രേഷണം ചെയ്യുകയും അത് വിശ്വസിച്ച് സംഘ പരിവാർ സംഘടനകൾ കേട്ട പാതി കേൾക്കാത്ത പാതി പ്രതിഷേധ പരിപടികൾ നടത്തുകയും അവരുടെ പരാതി പ്രകാരം ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത നടപടികൾ അത്യന്തം മോശമായിപ്പോയി. മേൽ കുറിപ്പ് ജനം ടി വി ഭീകരമാം വിധം ദുർവ്യാഖ്യാനം ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകർക്കും വിധം പ്രതികരിക്കുകയും ചെയ്തപ്പോൾ അത്തരം ഒരു സാഹചര്യം ഞാനാഗ്രഹിക്കാത്തത്തിനാൽ അത് പിൻവലിക്കുകയും ചെയ്തു.എന്നാൽ കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് പൊതു ജനം ആ പോസ്റ്റ്‌ എന്തെന്നറിയണം എന്ന് ഞാൻ കരുതുന്നു ഇതാണാ കുറിപ്പ്.

“നിരപരാധരായ മനുഷ്യരെ കൊന്നൊടുക്കിയവർ ആരായാലും കണ്ടെത്തപ്പെടണം. തൂക്കുകയർ അവർക്ക് നിർബന്ധമാക്കണം.ആരാണീ ദി റെസിസ്റ്റന്റ് ഫ്രണ്ട്.എന്താണ് അവരെ മഥിക്കുന്ന വികാരം?അതെന്തായാലും ഏതെങ്കിലും മതത്തോടുള്ള സ്നേഹമോ വെറുപ്പോ ആയിരിക്കില്ല.കാരണം ഒരു മതവും സ്വമതത്തോടുള്ള സ്നേഹത്താൽ ആരെയും കൊല്ലാനോ ദ്രോഹിക്കാനോ കല്പിക്കുന്നില്ല.മറ്റു മതത്തിൽപെട്ടവരെ വെറുക്കുന്നത് മതത്തിൽ അനുവദനീയവുമല്ല.രാഷ്ട്രീയ താല്പര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ആരും കൊലയാണിത്.പുൽവാമ കൂട്ടാകുരുത്തിയുടെ പിന്നാമ്പുരങ്ങൾ ഇത് വരെ വെളിച്ചത്ത് വന്നിട്ടില്ല.മുംബൈ ഓപ്പറേഷനിൽ യഥാർത്ഥത്തിലെ ഇര മുസ്‌ലിം പേരിൽ ചാർത്തപ്പെട്ട ഹിന്ദുത്വ ഭീകരത കണ്ടെത്താൻ നിയോഗിക്കപ്പെട്ട എസ് ഐ ടി തലവൻ ഹേമന്ത റാഉ കാർക്കരെ യായിരുന്നുവെന്നത് യാദർശ്ചികമല്ല.

ഉത്തരേന്ത്യയിൽ സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങൾ ഹൈന്ദവ സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കാൻ സന്ഘികൾ ആസൂത്രണം ചെയ്ത് മുസ്ലിംകളുടെ പേരിൽ കുറ്റം ചാർത്താൻ ശ്രമിച്ചവയാണ്. ഈ അക്രമം മതം അന്വേഷിച്ചു നടത്തി എന്ന് പറയപ്പെടുന്നേടത്ത് തന്നെ അതിന്റെ നിഗൂഢത മനക്കുന്നുണ്ട്.“കാരണം കൂടാതെ ഒരു മനഷ്യനേക്കൊന്നാൽ അവൻ മുഴുവൻ മനുഷ്യരെയും കൊന്ന കൊലയാളിയാണ് ”എന്ന് പ്രഖ്യാപിച്ച വിശുദ്ധ ഖുർ ആൻ ഉൾക്കൊള്ളുന്ന ഒരാൾക്കും ഇത്തരം ഹീനകൃത്യം നടത്താനാവില്ല.ഇനി ആക്രമികളുടെ നാമം മുസ്ലിംകളുടേതാണെങ്കിൽ അവർ തീർച്ചയായും ഇത് കൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയ താല്പര്യത്തിന്റെ കൂലിക്കാരാവാനാണ് സാധ്യത. എതർത്തത്തിലായാലും ഈ സംഭവത്തിലെ കഷ്മലരായ പ്രതികളും ലക്ഷ്യവും വെളിച്ചത്ത് വരണം. അങ്ങേ അറ്റത്തെ ശിക്ഷ അവർക്ക് മേൽ വിധിക്കപ്പെടുകയും വേണം. .ഇരകളാക്കപ്പെട്ട മനുഷ്യർക്ക് ആദരാഞ്ജലികൾ. ബന്ധു മിത്രാദികൾക്കായി പ്രാർത്ഥനയും.

“.ഇതിലെവിടെയാണ് ജനം ടീവിയും സംഘ് പരിവാരവും ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്ന പരാമർഷങ്ങളുള്ളതെന്ന് പൊതുജനങ്ങൾ വിലയിരുത്തണം.സമുദായങ്ങളെയും സമൂഹങ്ങളെയും സംഘർഷത്തിലേക്ക് നയിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് ഞാനാഭ്യർത്ഥിക്കുന്നു.39 കൊല്ലത്തെ എന്റെ പൊതു പ്രവർത്തനം സാമുദായിക സൗഹൃദത്തിനും സമൂഹ നന്മക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്.മസ്ജിദുകളുടെയും ക്ഷേത്രങ്ങളുടെയും ചർച്ചുകളുടെയും മുറ്റങ്ങളിൽ ഞാൻ മുഴക്കിയത് ഒരുമയുടെ ഗീതങ്ങളാണ്.കഴിഞ്ഞ ദിവസങ്ങളിൽ പോലും പാറപ്പള്ളിയിലും മാണിമൂലയിലും ഞാൻ നടത്തിയ പ്രസംഗങ്ങൾ എന്റെ എഫ് ബി പേജിലുണ്ട്. അവയത്രയും മൈത്രിയുടെ സന്ദേശമാണ്.അത്തരമൊരാളെ തങ്ങളുടെ വിഘടന താല്പര്യങ്ങൾക്ക് ജനം ടി വി യും സംഘപരിവാർ സംഘടനകളും ഇരയാക്കിയതും വസ്തുത പരിശോധിക്കാതെ പോലീസ് ഇത്തരം ഒരു കേസെടുത്തതും ശരിയായില്ല"



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CasePahalgam Terror Attack
News Summary - Basheer Vellikoth's Facebook post
Next Story